നാവിലെ നിറ വ്യത്യാസം? ഈ രോഗങ്ങളുടെ സൂചനയാണ്, ശ്രദ്ധിക്കുക

ശരീരത്തിലെ മറ്റു അവയവങ്ങളെ പോലെ നാവിന്റെ കാര്യത്തിലും ശ്രദ്ധ വേണം. രുചിയറിയാനും സംസാരിക്കാനും മാത്രമല്ലാതെ ആരോഗ്യത്തിന്റെ സൂചകം കൂടിയാണ് നാവ്. നാവിന്റെ നിറത്തിലോ ഘടനയിലോ ആവരണങ്ങളിലോ ഉണ്ടാകുന്ന മാറ്റം ചില രോഗങ്ങളുടെ സൂചനയാകാം. സാധാരണയായി, ആരോഗ്യകരമായ നാവ് പിങ്ക് നിറമായിരിക്കും. നാവിന്റെ നിറം മാറുന്നത് പല കാരണങ്ങൾകൊണ്ടും സംഭവിക്കാം. ഉദാഹരണത്തിന് മോശം വാക്കാലുള്ള ശുചിത്വം, ചില മരുന്നുകൾ, അല്ലെങ്കിൽ ചില രോഗങ്ങൾ.

നാവിന്റെ നിറവും രോഗാവസ്ഥകളും

ആരോഗ്യമുള്ള നാവിന്റെ നിറമെന്ന് പറയുന്നത് പിങ്കാണ്. നാവിന്റെ നിറം വെളുത്തതാണെങ്കിൽ രക്തക്കുറവിന്റെ അല്ലെങ്കിൽ വിളർച്ചയുടെ ലക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. ചുവന്നതോ ഇരുണ്ട നിറത്തിലുള്ളതോ ആയ നാവ് പനിയുടേയോ വൈറ്റമിനുകളുടെ അഭാവത്തിന്റെയോ ലക്ഷണമാകാം. പർപ്പിളോ നീലയോ നിറത്തിലുള്ള നാവ് ഹൃദയ, ശ്വാസകോശ പ്രശ്നങ്ങളുടെ സൂചനയാകാം. നാവിന് മഞ്ഞ നിറമാണെങ്കിൽ കരൾ രോഗത്തിന്റെയോ ബൈൽ ഡക്ട് ഡിസീസിന്റെയോ ലക്ഷണമാകാം.

നാവ് പൊട്ടല്‍

നാവ് പൊട്ടാന്‍ തുടങ്ങിയാല്‍ അത് സോറിയാസിസ് സിന്‍ഡ്രോമിന്റെ ലക്ഷണമാകാം. ഇത് ശരിയായി പരിപാലിച്ചില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും.

നാവില്‍ പൊള്ളല്‍

നാവില്‍ ഒരു പൊള്ളല്‍ പോലെ അനുഭവപ്പെടുകയും അത് പെട്ടെന്ന് ഭേദമാകാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. സാധാരണയായി ഇത് അസിഡിറ്റി മൂലമാകാം. പക്ഷേ ചിലപ്പോള്‍ നാഡി സംബന്ധമായ തകരാറുകള്‍ കാരണവും സംഭവിക്കാം.

കോട്ടിങ് നിരീക്ഷിച്ച് രോഗങ്ങൾ കണ്ടെത്താം

നാവിന്റെ കോട്ടിങ്ങ് നിരീക്ഷിക്കുന്നതു വഴി രോഗങ്ങൾ നേരത്തെ കണ്ടെത്താനാവും. നാവിലെ മഞ്ഞനിറത്തിലുള്ള കോട്ടിങ് അണുബാധയുടെയോ കരളിന്റെ പ്രവർത്തനത്തകരാറിന്റെയോ സൂചനയാകാം. കോട്ടിങ് ഇല്ലാത്ത നാവ് പോഷകങ്ങളുടെ അഭാവത്തെയോ ശരീരത്തിലുണ്ടാകുന്ന അമിതോഷ്ണത്തെയോ സൂചിപ്പിക്കുന്നു.

എപ്പോൾ ചികിത്സ തേടണം?

നാവ് സാധാരണ നിറത്തിൽ നിന്ന് മാറിയാൽ, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് നിങ്ങൾക്ക് മറ്റ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഉദാഹരണത്തിന് വേദന, വീക്കം, അല്ലെങ്കിൽ രക്തസ്രാവം എന്നിവ. നാവിലുണ്ടാകുന്ന വടിച്ചിട്ടും പോകാത്ത വെളുത്ത പാടുകൾ കാൻസറിനു മുന്നോടിയായുള്ള ല്യൂക്കോ പ്ലാക്കിയ ആവാം. നാവിന് തുടർച്ചയായി ചുവപ്പു നിറമോ വേദനയോ ഉണ്ടെങ്കിൽ വായിലെ കാൻസ( oral cancer) റിന്റെയോ അണുബാധയുടെയോ സൂചനയാണ്. ഇത്തരത്തിൽ വേദനയുണ്ടെങ്കിൽ ഡോക്ടറെ കാണണം.

Leave a Reply

Your email address will not be published. Required fields are marked *