‘കൂലി’ തിയറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടപ്പെടുത്തരുത്; അഞ്ച് കാരണങ്ങള്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘കൂലി’ തിയറ്ററുകളിലെത്തുകയാണ്. ഓഗസ്റ്റ് 14 ന് വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. കേരളത്തില്‍ രാവിലെ ആറിനാണ് ആദ്യ ഷോ. എന്തുകൊണ്ട് ‘കൂലി’ തിയറ്ററുകളില്‍ നിന്ന് തന്നെ അനുഭവിച്ചറിയണം? അഞ്ച് കാരണങ്ങള്‍ നോക്കാം:

  1. ലോകേഷ് എന്ന ബ്രാന്‍ഡ്

തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ഡത്തെ പൊളിച്ചെഴുതിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ സിനിമയില്‍ സൂപ്പര്‍താരങ്ങളെ കാണുമ്പോള്‍ തന്നെ ആരാധകര്‍ക്ക് രോമാഞ്ചമാണ്. ‘കൈതി’, ‘മാസ്റ്റര്‍’, ‘വിക്രം’, ‘ലിയോ’ എന്നീ സിനിമകളെല്ലാം തെന്നിന്ത്യയില്‍ വലിയ ഓളമുണ്ടാക്കിയവയാണ്. ‘കൂലി’യിലും ലോകേഷ് ഞെട്ടിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

  1. തലൈവര്‍ ഷോ

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ ‘എല്‍സിയു’വിലേക്ക് (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) തലൈവര്‍ രജനികാന്തും പ്രവേശിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ‘കൂലി’ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണെങ്കില്‍ അതായിരിക്കും റിലീസിനു ശേഷം പ്രേക്ഷകരെ ഒന്നടങ്കം തിയറ്ററുകളിലെത്തിക്കുന്ന ഘടകം.

  1. വമ്പന്‍ താരനിര

‘കൂലി’ വെറുമൊരു രജനികാന്ത് ചിത്രമായിരിക്കില്ല. രജനിക്കൊപ്പം ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അതില്‍ തന്നെ ആമിര്‍ ഖാനും രജനിയും ഒന്നിക്കുന്ന സീനുകളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്. കേവലം ഒരു കാമിയോ റോള്‍ അല്ല ആമിര്‍ ഖാന്‍ ‘കൂലി’യില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

  1. അനിരുദ്ധ് ഷോ

അനിരുദ്ധ് രവിചന്ദര്‍ ആണ് ‘കൂലി’യുടെ സംഗീതം. ലോകേഷ് ചിത്രത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കായി അനിരുദ്ധ് ഒരുക്കുന്ന പശ്ചാത്തല സംഗീതത്തിനു വലിയൊരു ഫാന്‍ ബേസ് ഉണ്ട്. അനിരുദ്ധ് രജനികാന്തിനായി ‘പവര്‍ ഹൗസ്’ പ്രകടനവുമായി ഞെട്ടിക്കുമെന്നതാണ് സിനിമയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്.

  1. സൗബിന്‍ ഷാഹിര്‍

മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിര്‍ ‘കൂലി’യില്‍ അഭിനയിച്ചിട്ടുണ്ട്. സാക്ഷാല്‍ രജനിക്കൊപ്പം കോംബിനേഷന്‍ സീനുകളടക്കം സൗബിനുണ്ടെന്നാണ് വിവരം. സൗബിന്റെ ഡാന്‍സ് നമ്പറും ട്രെയിലറിലെ പ്രകടനവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. മറ്റു താരങ്ങള്‍ക്കൊപ്പം സൗബിനും ‘കൂലി’യില്‍ ഞെട്ടിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *