ബ്രസീലിലെ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലിലെന്ന് റിപ്പോർട്ടുകൾ. ബ്രസീല്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി എന്നാണ് വിവരം. സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നാണ് വീട്ടുതടങ്കലിന് ഉത്തരവിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 2022ലെ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലാണ് കോടതി വീട്ടുതടങ്കലിന് വിധിച്ചത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട ബോൾസോനാരോയുടെ മേൽ കോടതി ചുമത്തിയ നിയന്ത്രണങ്ങൾ പാലിച്ചില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടര്‍ ഡി മൊറായിസ് വ്യക്തമാക്കിയിരുന്നു. നിരോധനം ലംഘിച്ച് തന്റെ മൂന്ന് മക്കളുടെ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ ബോള്‍സോനാരോ കണ്ടന്റുകള്‍ പ്രചരിപ്പിച്ചുവെന്നും കോടതി ഉത്തരവില്‍ പറയുന്നു. ബോൾസൊനാരായോക്ക് ഏർപ്പെടുത്തിയ വിലക്കുകളിൽ പ്രധാനമായിരുന്നു സമൂഹമാധ്യമങ്ങളിലെ നിയന്ത്രണം. എന്നാൽ ആദ്യ ഘട്ടത്തിൽ ഇക്കാര്യം കൃത്യമായി പാലിച്ച ബൊൺസൊനാരോ പക്ഷേ പിന്നീട് സമൂഹമാധ്യമങ്ങളിൽ സജീവമായി. സ്വന്തം അക്കൊണ്ടുകൾക്ക് നിയന്ത്രണം ഉള്ളതിനാൽ മക്കളുടെ പ്രൊഫൈലിലൂടെയാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് വീട്ടുതടങ്കലിലേക്ക് എത്തിയത്.
കടുത്ത നിയന്ത്രണങ്ങളാണ് ബൊൺസോരായ്ക്ക് നേരെ ചുമത്തിത്. വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് ഫോൺ ഉപയോഗിക്കരുത്, അതിഥികളെ പ്രവേശിപ്പിക്കരുത് തുടങ്ങിയവാണ് പ്രധാന നിബന്ധനകൾ. അഭിഭാഷകരും കോടതിയുമായി ബന്ധപ്പെട്ടവരുമല്ലാതെ ആരും വീട്ടിന്റെ പരിസരത്തേക്ക് പ്രവേശിക്കരുത്. ബൊള്‍സോനാരോയെ സന്ദര്‍ശിക്കരുത് എന്ന് പ്രത്യേകം നിബന്ധനയുണ്ട്. അടിയന്തര ഘട്ടത്തിൽ മൂന്നാം കക്ഷി മുഖേന മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രസിഡന്റ് ലുല ഡ സില്‍വയെയും അലക്സാണ്ടര്‍ ഡി മൊറായിസ് ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ പദ്ധതിയിട്ട ക്രിമിനല്‍ സംഘടനയുടെ തലവനാണ് ബോള്‍സോനാരോയെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചിരുന്നു.
മുൻ പ്രസിഡന്റിന്റെ വീട്ടുതടങ്കൽ വാർത്ത് ബൊൺസോരായോയുടെ അടുത്ത കേന്ദ്രങ്ങൾ സ്ഥിരീകിച്ചു. സമൂഹമാധ്യമ നിയന്ത്രണങ്ങളും മൊബൈല്‍ ഉപയോഗത്തിനുള്ള നിയന്ത്രണവും അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ബോള്‍സോനാരോ. അടുത്തിടെ ട്രംപ് ബ്രസീലിയന്‍ സാധനങ്ങള്‍ക്ക് പുതിയ നികുതി ചുമത്തിയിരുന്നു. ബോൺസോരായോടുള്ള സമീപനത്തിന്റെ കൂടി തിരിച്ചടിയെന്നോണമാണ് ബ്രസീലിന് മേൽ അധികതീരുവ ചുമത്തിയത് എന്ന ആരോപണവും ശക്തമാണ്. പുതിയ സർക്കാറിന്റെ നയങ്ങളെ പലപ്പോഴും ട്രംപ് കടുത്ത ഭാഷയിൽ വിമർശിക്കുകുയും ചെയ്തിരുന്നു. ഇത് കൂടാതം നേരത്തെ ബോള്‍സോനാരോയ്ക്കെതിരെ ഉണ്ടായ നിയമനടപടികളെ നരവേട്ടയെന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചതും വലിയ വാർത്തയായിരുന്നു.
ബോൺസൊരായുടെ വീട്ടു തടങ്കൽ വാർത്ത സ്ഥിരീകരിച്ചോടെ ഇക്കാര്യത്തിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഏത് തരത്തിൽ പ്രതികരിക്കും എന്നതു ഏറെ പ്രസക്തമാണ്. ബ്രസീലുമായി വ്യാപാരക്കരാറുള്ള രാജ്യങ്ങളുടെ പ്രതികരണങ്ങളും നിർണായകമാണ്.