വാഷിങ് ടൺ ഡി.സി : ഇലോൺ മസ്കിന്റെ ശമ്പളം 29 ബില്യനായി ഉയർത്തി ടെസ്ല. നിലവിൽ കമ്പനിയുടെ സി.ഇ.ഒയാണ് ഇലോൺ മസ്ക്. ശമ്പള വർധനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ടെസ്ല നിർണായക തീരുമാനമെടുക്കുന്നത്. 29 ബില്യൺ ഡോളറിന്റെ പുതിയ ശമ്പള പാക്കേജ് മസ്കിന് അനുവദിച്ചെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയെ നയിക്കുന്നതിനും ടെസ്ലയുടെ വിപണി നേട്ടത്തിലും മസ്കിന്റെ പങ്ക് സുപ്രധാനമാണ്. അതിനാൽ തന്നെ 96 ശതമാനം ഓഹരികളും കൂടി വാഗ്ദാനം ചെയ്താണ് ടെസ്ല മുന്നോട്ടുവരുന്നത്. മുൻ ശമ്പള കരാറുമായി ബന്ധപ്പെട്ട് മസ്ക് നിയമപരമായ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ ശമ്പള പരിഷ്കരണം.
ടെസ്‌ലയുടെ ഏകദേശം 13 ശതമാനം ഓഹരിയും ഇതിനകം മസ്‌കിന്റെ കൈവശമാണുള്ളത്. പുതിയ ശമ്പളമാറ്റം വഴി കാലക്രമേണ അദ്ദേഹത്തിന് കൂടുതൽ ഓഹരികൾ സമാഹരിക്കാൻ കഴിയുമെന്നും സൂചന ഉയരുന്നു. കമ്പനിയെ ട്രാക്കിൽ നിലനിർത്തുന്നതിന് മസ്കിന്റെ സാന്നിധ്യം പ്രധാനമാണെന്ന് നിക്ഷേപകരും കരുതുന്നത്.
കമ്പനി ഉത്പ്പാദനതത്തിലും വിപണനത്തിലും നേട്ടം കൈവരിച്ചാൽ 50 ബില്യൺ ഡോളറിന്റെ വലിയ ശമ്പള പാക്കേജ് ടെസ്‌ല മസ്കിന് 2018ൽ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ആദ്യം, ഡെലവെയറിലെ ഒരു കോടതി ആ കരാർ റദ്ദാക്കി. ഇതോടെ മസ്ക് കോടതിയെ സമീപച്ചത്. എന്നാൽ കരാർ റദ്ദാക്കിയ വിധിയോട് മസ്‌ക് യോജിച്ചില്ല. ജഡ്ജി നിരവധി നിയമപരമായ തെറ്റുകൾ വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മാർച്ചിൽ അദ്ദേഹം കോടതി നടപടിക്കെതിരെ അപ്പീൽ നൽകിയത്. പിന്നാലെ, മസ്‌കിന്റെ നഷ്ടപരിഹാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശോധിക്കാൻ ടെസ്‌ല പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പുതിയ ഓഹരി വാഗ്ദാനം നൽകുന്നത് മസ്‌ക് കമ്പനിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ടെസ്‌ല പ്രതികരിക്കുന്നത്.