ആദ്യ മധ്യസ്ഥൻ ഭ​ഗവാൻ കൃഷ്ണൻ; ബങ്കെ ബിഹാരി ക്ഷേത്ര തർക്കത്തിൽ സുപ്രീം കോടതി

ന്യൂഡൽഹി: ശ്രീ ബങ്കെ ബിഹാരി ക്ഷേത്ര തർക്ക വിധിയിൽ ഭ​ഗവാൻ ശ്രീകൃഷണനെ പരാമർശിച്ച് വിധി പ്രസ്ഥാവനയുമായി സുപ്രീംകോടതി. ചരിത്രത്തിൽ ഈ കേസിലെ ആദ്യ മധ്യസ്ഥൻ ഭ​ഗവാൻ ശ്രീകൃഷ്ണനായിരുന്നെന്ന് സുപ്രീംകോടതി വിധിപ്രസ്താവനയിൽ പരാമർശിച്ചു. ഉത്തർ പ്രദേശ് സർക്കാരും വൃന്ദാവനത്തിലെ ശ്രീ ബങ്കെ ബിഹാരി ക്ഷേത്രവും തമ്മിലുള്ള തർക്കത്തിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ശ്രീ ബങ്കെ ബിഹാരി ക്ഷേത്ര ഫണ്ടിൽ നിന്ന് 500 കോടി രൂപ ഉപയോഗിച്ച് ഇടനാഴി പുനരുദ്ധാരണം നടത്തുന്നതിൽ സർക്കാരും ക്ഷേത്രഭരണ സമിതിയും തമ്മിലുള്ള തർക്കമാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്.

“ഭഗവാൻ കൃഷ്ണനായിരുന്നു ആദ്യ മധ്യസ്ഥൻ… ദയവായി വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുക,” കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരും ക്ഷേത്ര ട്രസ്റ്റും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഒരു കമ്മിറ്റിയെ തുടർന്ന് നിർദ്ദേശിച്ചു. ക്ഷേത്രഭരണത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് അവസകരമൊരുക്കിയ അലഹബാദ് ​ഹൈക്കോടതി വിധിയെ വിമർശിച്ചാണ് സുപ്രീംകോടതി രം​ഗത്തെത്തിയത്. ആദ്യം യുപി സർക്കാർ ഓർഡിനൻസിന്റെ ഭരണഘടനാ സാധുത അലഹബാദ് ഹൈക്കോടതി പരിശോധിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. . ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് മെയ് 15 ന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിച്ച് വിധി പ്രസ്താവിച്ചിരുന്നു. ഈ വിധി പിൻവലിക്കാൻ വാക്കാൽ കോടതി നിർദ്ദേശിച്ചു.

ക്ഷേത്രവും സർക്കാരുമായുള്ള തർക്കം നിലനിൽക്കെ വിരമിച്ച ഹൈക്കോടതി ജഡ്ജി ഉൾപ്പെടുന്ന ക്ഷേത്രഭരണ ട്രസ്റ്റ് രൂപം ചെയ്ത് ക്ഷേത്ര ഭരണം നടത്താനാണ് കോടതി നിർദേശം. മുൻ ഹൈക്കോടതി ജഡ്ജിയോ മുതിർന്ന വിരമിച്ച ജഡ്ജിയോ ഉൾപ്പെടുന്ന കമ്മിറ്റിക്ക് ഭരണാധികാരം നൽകാനും കോടതി ശുപാർശ നൽകി.

Leave a Reply

Your email address will not be published. Required fields are marked *