എയർ ഇന്ത്യ വിമാനത്തിൽ പാറ്റ ശല്യം; യാത്രക്കാരെ സീറ്റ് മാറ്റി തടിതപ്പി

ന്യൂഡൽഹി: അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ പാറ്റ ശല്യം. യാത്രക്കാർ പരാതിപ്പെട്ടതോടെ അപൂർ വിശദീകരണവുമായി രംഗത്തെത്തിയിക്കുകയാണ് അധികൃതർ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പറന്ന AI180 വിമാനത്തിലാണ് പാറ്റ കാരണം പുതിയ വിവാദമുണ്ടായിരിക്കുന്നത്.

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്തിയിലേക്ക് വിമാനം അടുത്തപ്പോഴാണ് രണ്ട് യാത്രികർ ജീവനക്കാരോട് ബുദ്ധിമുട്ട് വ്യക്തമാക്കിയത്. ഉടൻ തന്നെ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അം​ഗങ്ങൾ ഇടപെടുകയായിരുന്നു. തുടർ യാത്രയ്ക്കായി യാത്രക്കാരെ ഒരേ ക്യാബിനിലെ മറ്റ് സീറ്റുകളിലേക്ക് മാറ്റി.

കൊൽക്കത്തയിൽ നിശ്ചയിച്ചിരുന്ന ഇന്ധന സ്റ്റോപ്പിനിടെ പരിശോധനയും ശുചീകരണ പ്രവർത്തനവും നടത്തിയാണ് വിമാനം മുംബൈയിലേക്ക് പറന്നത്. “കൊൽക്കത്തയിൽ വിമാനത്തിന്റെ ഷെഡ്യൂൾ ചെയ്ത ഇന്ധന സ്റ്റോപ്പ് സമയത്ത്, ഞങ്ങളുടെ ഗ്രൗണ്ട് ക്രൂ പ്രശ്നം പരിഹരിക്കുന്നതിനായി ശുചീകരണ പ്രക്രിയ ഉടനടി നടത്തി. തുടർന്ന് അതേ വിമാനം മുംബൈയിലേക്ക് കൃത്യസമയത്ത് പുറപ്പെട്ടുവെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

എയർ ഇന്ത്യ തെറ്റ് സമ്മതിചക്കുകയും സംഭവത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു. വിമാനം ശുചീകരിക്കുന്നതിനിടയിൽ പാറ്റകൾ സീറ്റുകളിലേക്ക് പറന്നടത്തുതാകാം എന്നാണ് സംഭവത്തിൽ എയർ ഇന്ത്യയുടെ നിലാപാട്. ഇത് നിസാരവൽക്കരിക്കുന്ന സമീപനമെന്നാണ് വിമർശനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്, ഉറവിടവും കാരണവും കണ്ടെത്താനും, ആവർത്തനം തടയുന്നതിനുള്ള നടപടികൾ കൂടുതൽ നടപ്പിലാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

അ​ഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം എയർ ഇന്ത്യ വിമാനങ്ങളിൽ പരിശോധനകൾ കർശനമാക്കിയിരുന്നു. കാലപ്പഴക്കം ചെന്ന വിമാന സർവീസുകൾ പരിശോധിച്ച് മാത്രമേ സർവീസ് നടത്തുകയുള്ളു എന്ന് എയർ ഇന്ത്യ അറിയിച്ചത്. ഡ്രീംലൈനർ വിമാന അപകടത്തിന് ശേഷം പൈലറ്റുമാർ കൂട്ട അവധിയെടുത്ത ഘട്ടത്തിലാണ് എയർ ഇന്ത്യക്കെതിരെ നിരന്തരം ആരോപണം ഉയരുന്നത്. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ ഉയർന്ന ഊഷ്മാവിനെ തുടർന്ന് വിമാനത്തിന്റെ ടേക്ക് ഓഫ് നിർത്തിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *