സർക്കാർ – ​ഗവർണർ പോരിന് വഴി തുറന്ന് വി.സി നിയമനങ്ങൾ; മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി ​ഗവർണർ

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വി.സിമാരെ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി ​ഗവർണർ. ഇതോടെ സർക്കാർ -​ഗവർണർ പോര് കനത്തേക്കും. സുപ്രീംകോടതി ഉത്തരവിന് അനുസൃതമായാണ് വി.സിമാരെ നിയമിച്ചതെന്നും ഇത് പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഗവർണർ മറുപടിക്കത്ത് നൽകിയതോടെയാണ് വി.സി നിയമനം വീണ്ടും ചർച്ചയാകുന്നത്. 

നിയമനങ്ങൾ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമല്ല, അന്ത:സത്തയ്ക്ക് വിരുദ്ധവുമല്ല. അതിനാൽ റദ്ദാക്കേണ്ട കാര്യമില്ലെന്നും നിയമനങ്ങൾ നിയമപ്രകാരമല്ലെന്നും റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ​നൽകിയ കത്തിനാണ്  ഗവർണർ മറുപടി നൽകുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അന്ത:സത്തയ്ക്കെതിരാണ് ഗവർണറുടെ നടപടിയെന്നും സർക്കാരിന്റെ പാനലിലുള്ളവരെ നിയമിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.ഈ ആവശ്യം മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുന്ന മട്ടില്ല. 

സർക്കാരിന്റെ പാനലിൽ നിന്ന് വി.സിയെ നിയമിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ​ഗവർണർക്ക് നിയമിക്കാൻ  അധികാരമുണ്ടെന്നുമാണ് ​ഗവർണറുടെ മറുപടി . ഇതോടെ പോര് കനത്തു.  താത്കാലിക വി.സിമാരായി ഡോ.സിസാതോമസ് (ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ് (സാങ്കേതികം) എന്നിവരെ വീണ്ടും നിയമിച്ചതായി 13ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഗവർണർ സുപ്രീംകോടതിയെ അറിയിക്കും. 

എന്നാൽ ഇതിനെ എതിർത്ത് സർക്കാരും രം​ഗത്തെത്താനാണ്സാധ്യത. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ​ഗവർണറെ കാണാനാണ് സാധ്യത. ഇന്ന് കൂടിക്കാഴ്ചയക്ക് അമുമതിയും നൽകിയിട്ടുണ്ട്. അതേസമയം ​സർക്കാർ  നടപടിയിൽ രൂക്ഷ ഭാഷയിൽ പ്രതികരിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ രം​ഗത്തെത്തുന്നത്​ ഡി​ജി​റ്റ​ൽ,​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​താ​ത്കാ​ലി​ക​ ​വി.​സി​ ​നി​യ​മ​ന​ക്കേ​സി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​ ​സ​ർ​ക്കാ​ർ​ ​ദു​ർ​വ്യാ​ഖ്യ​നം​ ​ചെ​യ്യു​ക​യാ​ണെ​ന്ന് ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പ​യി​ൻ​ ​ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു.​ ​

ഗ​വ​ർ​ണ​ർ​ക്ക് ​താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ​ ​ഡോ.​ ​സി​സാ​ ​തോ​മ​സി​നേ​യും​ ​ഡോ.​ശി​വ​പ്ര​സാ​ദി​നെ​യും​ ​വി.​സി​മാ​രാ​യി​ ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ക്കാ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​ന്റെ​ ​പ​തി​നാ​റാം​ ​ഖ​ണ്ഡി​ക​യി​ൽ​ ​ചാ​ൻ​സ​ല​ർ​ക്ക് ​പു​തി​യ​ ​ഒ​രാ​ളെ​ ​നി​യ​മി​ച്ചു​ ​കൊ​ണ്ടോ​ ​അ​ല്ലെ​ങ്കി​ൽ​ ​നി​ല​വി​ലു​ള്ള​വ​രെ​ ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ച്ചു​ ​കൊ​ണ്ടോ​ ​ഉ​ത്ത​ര​വി​റ​ക്കാ​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ഇതിനിടയിൽ  കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലും ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങളും തമ്മിലുള്ള തർക്കവും രൂക്ഷമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *