ഉപകരണം എത്തിക്കുന്നതിൽ കാലതാമസമുണ്ടായി; ഡോ. ഹാരിസിന്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങൾ എത്തിക്കുന്നതിൽ കാലതമസമുണ്ടായെന്ന യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസിന്റെ ആരോപണം ശരിവെച്ച് വിദഗ്ധ സമിതി. ഡിസംബറിൽ ഡോ. ഹാരിസ് ചിറയ്ക്കൽ ഉപകരണത്തിനായി നൽകിയ അപേക്ഷയിൽ അഡ്മിനിസ്ട്രേറ്റീവ് അനുമതി കിട്ടിയത് 6-ാം മാസമാണെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. ഉപകരണം പിരിവിട്ട് വാങ്ങുന്നുവെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ ശരിയാണെന്ന് രോഗികളും സമ്മതിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അതേസമയം, വിദഗ്ദ സമിതി റിപ്പോർട്ടിലെ മറ്റ് ഭാഗങ്ങൾ ഡോ. ഹാരിസിനെതിരാണ്. യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായിട്ടുണ്ടെന്നാണ് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് വകുപ്പ് മേധാവി ഡോ ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്ഥിരമായി ഉപയോഗിക്കാത്ത ഉപകരണമെന്നാണ് ഡോ ഹാരിസ് പറഞ്ഞതെന്നാണ് റിപ്പോട്ടിലുള്ളത്. 

ഉപയോഗിച്ച് പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ടാണ് ഓസിലോസ്കോപ്പ് നിലവിൽ ഉപയോഗിക്കാത്തതെന്നും നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നുമാണ് ഹാരിസ് ചിറയ്ക്കൽ പറഞ്ഞിരുന്നു. ഉപകരണം നഷ്ടമായിട്ടില്ലെന്നും ആശുപത്രിയിൽ തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപകരണത്തിന്റെ ഫോട്ടോ പലവട്ടം കളക്ട്രേറ്റിലേക്ക് അയച്ചിട്ടുണ്ട്. ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, മോസിലേറ്റർ കാണാത്തതിൽ അന്വേഷണം വേണമെന്നും വകുപ്പ് തല അന്വേഷണം നടത്തണമെന്നാണ് സമിതിയുടെ നിർദ്ദേശം. പ്രധാന വിഭാഗങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്നും ശുപാർശയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *