ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഖലിദ് ജമീലിനെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരു ഇന്ത്യൻ വംശജൻ ഇന്ത്യൻ ഫുട്ബോൾ പരിശീലകനായി എത്തുന്നത്. മുൻ ഇന്ത്യൻ താരം കൂടിയായ ഖലീദ് ജമീൽ ക്ലബ്ബ് ഫുട്ബോളിൽ പരിശീലക വേഷത്തിൽ മിന്നും നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പരിശീലകനാണ്. ഖലിദിന്റെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ഫുട്ബോൾ ആരാധകർ നോക്കി കാണുന്നത്.
മുൻ ദേശീയ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യയിൽ നിന്നുള്ള പരിശീലകൻ സ്റ്റെഫാൻ തർക്കോവിച്ച് എന്നിവരാണ് ഖലിദിനൊപ്പം അന്തിമ ചുരുക്കപട്ടികയിൽ ഉണ്ടായിരുന്നത്. തുടർ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ മനെലോ മാർക്വസ് രാജിവെച്ച ഒഴിവിലേക്കാണ് എഐഎഫ്എഫ് പുതിയ പരിശീലകനെ തേടിയത്. ഇന്ത്യൻ പരിശീലകനായി വലിയ നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള സ്റ്റീഫൻ കോൺസ്റ്റൈന്റെ പേര് അവസാന നിമിഷം വരെ സജീവമായിരുന്നെങ്കിലും ഖലീദിന് അവസരം നൽകാൻ ടെക്നിക്കൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ ഫുട്ബോളിലെ പരിചയസമ്പന്നരായ മാനേജർമാരിൽ ഒരാളായ കളിക്കളത്തിൽ മിഡ്ഫീൽഡറുടെ റോളിലാണ് കളിച്ചിരുന്നത്. മധ്യനിരയിൽ
എയർ ഇന്ത്യ, മഹിന്ദ്ര യൂണൈറ്റഡ്, സല്ഗാവ്ക്കർ തുടങ്ങിയ ക്ലബുകൾക്കായി കളി മെനഞ്ഞിരുന്ന അദ്ദേഹം പരിക്ക് മൂലം പരിശീലകനായി മാറുകയായിരുന്നു. സ്ഥിരതക്കും സാങ്കേതിക കൃത്യതയ്ക്കും മുൻതൂക്കം നല്കുന്ന അദ്ദേഹം.
മുംബൈ എഫ്.സി, ഈസ്റ്റ് ബംഗാള്, നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി., ബംഗളൂരു എഫ്.സി. തുടങ്ങിയ ടീമുകളെ വിവിധ ഘട്ടങ്ങളിൽ വിജയകരമായി നയിച്ചിട്ടുണ്ട്. നിലവില്‍ ഐ.എസ്.എല്‍ ടീമായ ജംഷഡ്പൂര്‍ എഫ്.സിയുടെ പരിശീലകനാണ് ജമീൽ. ദേശീയ ടീമിന്റെ നിലവിലെ സ്ഥിതിയും ക്വാളിഫൈയിംഗ് മത്സരങ്ങളും പരിഗണിക്കുമ്പോൾ, ജമീലിനെ കാത്തിരിക്കുന്നത് വലിയ ചുമതലകളാണ്