പാക് എണ്ണപ്പാടങ്ങളിൽ കണ്ണെറിഞ്ഞ് ട്രംപ്; ഇന്ത്യയുമായി അകലുമ്പോൾ ഏഷ്യയിൽ പുതിയ ഫ്രണ്ടിനെത്തേടി അമേരിക്ക

ന്ത്യയും സുഹൃത്തായ അമേരിക്കയും തമ്മിൽ അടുത്ത കാലത്തായി നല്ല രീതിയിലല്ല നിലനിന്ന് പോരുന്നത്. ഒന്നാം ട്രംപ് സർക്കാർ അമേരിക്കയിൽ അധികാരത്തെത്തിയപ്പോൾ മൈ ഡിയർ ഫ്രണ്ടെന്ന് മോദി അനുമോദിക്കുകയും ഹൗഡി മോഡിയെന്ന പേരിൽ അമേരിക്കൻ തെരുവിൽ മോദിക്കൊരുക്കിയ ട്രംപിന്റെ ഉജ്ജ്വലമായ വരവേൽപ്പും തകിടം മറിഞ്ഞിരിക്കുകയാണ്. എന്താണ് ഈ ബന്ധം ഉലയാനുള്ള കാരണം.

ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാറിനുള്ള നീക്കങ്ങൾ തുടരുന്നതിന് ഇടയിലാണ് അമേരിക്ക തങ്ങളുടെ സഖ്യരാഷ്ട്രത്തിന് താങ്ങാവുന്നതിനും പത്തിരട്ടിയായി ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് 25 ശതമാനം ‘ പകര ചുങ്കം’ പ്രഖ്യാപിച്ചതിനു പുറമേ, റഷ്യൻ ആയുധങ്ങളും എണ്ണയും വാങ്ങിയതിന് പിഴ ചുങ്കവും പ്രഖ്യാപിച്ചു. അത് സാധനത്തിന്റെ വിലയിൻ മേലോ താരിഫിന്റെ പുറത്തോ ആകാമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ കണക്കുകൂട്ടുന്നത്.

അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് സ്മാർട്ട് ഫോൺ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, രത്നങ്ങൾ, പവിഴങ്ങൾ, വസ്ത്രം, ആപ്പിൾ, സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ എന്നിവ. ഇവയ്ക്ക് മുകളിലാണ് ട്രംപ് സർക്കാർ ഉയർന്ന താരിഫ് ചുമത്തുന്നത്.

റഷ്യയുമായി അകന്നില്ലെങ്കിൽ ഉടക്കും

ആയുധ വിതരണത്തിലും ആ​ഗോളതലത്തിൽ എണ്ണ വിതരണത്തിലും ഇന്ത്യ എപ്പോഴും ആശ്രയിക്കുന്ന സൗഹൃരാഷ്ട്രമാണ് റഷ്യ. നയതന്ത്രപരമായി നെഹ്റു തുടങ്ങി വച്ച ചേരി ചേരാ നയം തന്നെയാണ് ഇന്നും ഇന്ത്യ പിന്തുടരുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ വിദേശകാര്യ നയം ഒരു രാജ്യത്തിനൊപ്പം അമിതമായ വിധേയത്വം പുലർത്തുന്നില്ല എന്നത് തന്നെയാണ്. അമേരിക്കയുമായി ഇന്ത്യ സൗഹൃദത്തിൽ തുടരുമ്പോൾ തന്നെയാണ് റഷ്യയുമായി ആയുധവ്യാപാര കരാറുകളിൽ ഒപ്പിടുന്നത്.

റഷ്യയിൽ നിന്നുള്ള പോർവിമാനങ്ങളും യുദ്ധകോപ്പുകളുമെല്ലാം ഇന്ത്യ മുൻപും ധാരണ പ്രകാരം കൈമാറിയിട്ടുണ്ട്. ഉക്രെയിനിലെ യുദ്ധം തുടങ്ങിയത് മുതൽ റഷ്യയിൽനിന്നുള്ള ഇന്ധനവ്യാപാരത്തിൽ ഇന്ത്യയ്ക്ക് എതിരെ പാശ്ചാത്യ രാഷ്ട്രങ്ങൾ നിരന്തരം വിമർശനം ഉന്നയിച്ചു. എന്നാൽ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ ഈ വിമർശനങ്ങൾ തള്ളിക്കളഞ്ഞിരുന്നു. യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നങ്ങളാണ് എന്ന് പാശ്ചാത്യർ കരുതുന്നു, പക്ഷേ ലോകത്തിന്റെ പ്രശ്നങ്ങൾ യൂറോപ്പിന്റെ പ്രശ്നങ്ങളല്ല എന്നതായിരുന്നു- എസ് ജയശങ്കറിന്റെ മറുപടി.

ചത്ത സമ്പദ് വ്യവസ്ഥയെന്ന് ട്രംപിന്റെ പരിഹാസം

ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം ചുങ്കം ചുമത്തിയതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസ്ഥാവന അവർ അവരുടെ ചത്ത സമ്പദ്വ്യവസ്ഥയുമായി മുന്നോട്ട് പോകട്ടെ എന്നതാണ്. പക്ഷേ ഇന്ത്യയും റഷ്യയും നടത്തുന്ന ചരിത്രപരമായ വ്യാപാരത്തെ ഭയപ്പെടുന്ന ട്രംപ് ഇന്ത്യയെ ചൊൽപ്പടിയിൽ നിർത്താനുള്ള നയങ്ങളും സ്വകീരിക്കുകയാണ്, അതിലൊന്നായിരുന്നു വ്യാപാരയുദ്ധം. ലോകത്തിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങിൽ ഒന്നാണ് ഇന്ത്യ, അത് അം​ഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തൽ.

ബൈഡൻ സർക്കാരിനെ തള്ളി ട്രംപ് അമേരിക്കൻ ഭരണ തലപ്പത്ത് എത്തുമ്പോൾ ഇന്ത്യയുമായി ചടുലമായ നയതന്ത്രബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ പ്രതീക്ഷകൾ തെറ്റിയിരുന്നു. ഓപ്പറേഷൻ സിന്ദൂരിൽ ഇടെപെട്ടെന്നും വെടിനിർത്തലിന് ഞാൻ ഇരുരാജ്യങ്ങളേയും വിളിച്ചെന്നും പറഞ്ഞതിന് ശേഷം വെടിനിർത്തലിന്റെ ക്രഡിറ്റ് പോലും ട്രംപ് ഏറ്റെടുത്തിരുന്നു, എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ ഈ പൊങ്ങച്ചത്തെ ഇന്ത്യ മുഖവിലയ്ക്കെടുക്കാത്തതും അം​ഗീകരിക്കാത്തും ഇന്ത്യയോടുള്ള വിരോധത്തിന് കാരണമായി.

ഇന്ത്യ റഷ്യയുമായി എന്ത് ചെയ്യുന്നു എന്നതിൽ എനിക്ക് യാതൊരു പരിഗണനയുമില്ല. അവർ അവരുടെ മരിച്ച സമ്പദ്‌വ്യവസ്ഥകൾക്ക് കൂടെ പോകട്ടെ. ഞങ്ങൾ ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരമേ ചെയ്യാറുള്ളു. അവരുടെ താരിഫുകൾ ലോകത്തിൽ ഏറ്റവും ഉയർന്നതിലൊന്നാണ്. അതുപോലെ തന്നെ, റഷ്യയും അമേരിക്കയും തമ്മിൽ വളരെ കുറച്ച് വ്യാപാരമേ നടക്കാറുള്ളൂ – അത് അങ്ങനെ തുടരട്ടെ എന്നായിരുന്നു ട്രംപ് അവസാനമായി നടത്തിയ മറുപടി. റഷ്യയുമായുള്ള ഇന്ത്യയുടെ അടുപ്പത്തെ ഉന്മൂലനം ചെയ്യാൻ കഴിയാത്തിടത്തോളം ട്രംപിന്റെ മുന്നിലുള്ള മാർ​ഗം ഇന്ത്യയുടെ ശത്രുരാജ്യത്തെ സഹായിക്കുക എന്നതാണ്

പാകിസ്ഥാനിൽ എണ്ണപ്പാടം തേടി ട്രംപ്, ഇന്ത്യക്കിട്ട് തട്ടും

ഏറ്റവും ഒടുവിലായി ട്രംപ് ഇന്ത്യയോട് സൂചിപ്പിച്ചത് നിങ്ങൾ പാകിസ്ഥാനിൽ നിന്ന് എണ്ണ വ്യാപാരം നടത്തുന്ന കാലം അതിവിതൂരമല്ലെന്നാണ്, ചരിത്രപരമായി സ്വാതന്ത്യലബ്ധിക്ക് ശേഷം പരസ്പര വൈരികളായ ഇന്ത്യയും- പാകിസ്ഥാനും ഇത്തരത്തിലൊരു കരാറിൽ ഒരു കാലത്തും ഒപ്പിടില്ലെങ്കിലും തീവ്രവാദത്തെ സഹായിക്കുന്ന പാകിസ്ഥാനെ കൈ മെയ്യ് മറന്ന് സഹായിക്കുകയാണ് ഡൊണൾഡ് ട്രംപ്. ഇതാണ് ഇന്ത്യയുമായുള്ള അമേരിക്കയുടെ വിദേശകാര്യ ബന്ധങ്ങളിൽ ഉലച്ചിലേറ്റിരിക്കുന്നത്.

പഹൽ​ഗാം ആക്രണത്തിന് ശേഷമുള്ള ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചതിന് പിന്നാലെ പാകിസ്ഥാൻ പ്രസിഡന്റിനേയും സൈനിക മേധാവി അസിം മുനീറിനേയും നേരിട്ട് ക്ഷണിച്ച് അക്രമം അവസാനിച്ചതിൽ ട്രംപ് നന്ദി അറിയിച്ചു. തനിക്ക് സമാധാനത്തിന് നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്നും ട്രംപ് പറഞ്ഞു. ഇവിടെയും തീർന്നില്ല. പാശ്ചാത്യരാജ്യങ്ങളെല്ലാം യുദ്ധ സാഹചര്യത്തിൽ റഷ്യക്കെതിതിരെ തിരിഞ്ഞിട്ടും ഇന്ത്യ പിന്തുണച്ചതിനേയും വ്യാപാര കാരാറിൽ ഏർപ്പെടുന്നതിനേയും അമേരിക്കൻ പ്രസിഡന്റ് കുറ്റപ്പെടുത്തുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് വഴി ഇന്ത്യയും, ചൈനയും റഷ്യയെ സാമ്പത്തികമായി സഹായിക്കുകയാണെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തൽ.

അമേരിക്കയുമായി നടത്തിയ പുതിയ എണ്ണ ഉത്പാദന-വിതരണ കരാറിനെത്തുടർന്ന്, “പരസ്പര താരിഫ് കുറവിന്” വഴിയൊരുക്കുമെന്നാണ് പാക് ഭരണകൂടത്തിന്റെ പ്രതീക്ഷ. പ്രത്യേകിച്ച് അമേരിക്കയിലേക്ക് പാകിസ്താനിൽനിന്നുള്ള കയറ്റുമതികളിൽ കുറവു പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നത്. “പാകിസ്താനിൽ വലിയ എണ്ണസമ്പത്തുകൾ വികസിപ്പിക്കാനുള്ള ഇടപെടലിനാണ് അമേരിക്ക തയ്യാറെടുക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചത്.

എണ്ണ ഉത്പ്പാദനത്തിൽ ഇന്ത്യ മുന്നിലാകും

പാകിസ്താനിലെ എണ്ണ സമ്പത്തുകൾ വികസിപ്പിക്കാൻ അമേരിക്ക സഹായം വാഗ്ദാനം ചെയ്തതിനു പിന്നാലെ, ഇന്ത്യയുടെ എണ്ണ ശേഷിയും, ഉത്പാദന ശേഷിയും പാകിസ്താനെക്കാളും പലമടങ്ങ് ശക്തമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2016ൽ കണക്ക് പ്രകാരം, ഇന്ത്യയ്ക്ക് 4.8 ബില്യൺ ബാരൽ എണ്ണശേഖരങ്ങൾ ഉണ്ടെന്നതാണ് കണക്ക്. 2025 ഫെബ്രുവരി മാസത്തിൽ ഇന്ത്യ ഒരു ദിവസം 600,000 ബാരലുകൾക്കുമേൽ (BPD) ക്രൂഡ് ഓയിൽ ഉത്പാദിപ്പിച്ച് തെളിയിച്ചിട്ടുണ്ട്. പാകിസ്താന്റെ പ്രതിദിന ഉത്പാദനം വെറും 68,000 ബാരലുകൾ മാത്രമാണെന്നതും ശ്രദ്ധേയമാണ്.

2024–25 സാമ്പത്തിക വർഷം, ഇന്ത്യ ഏകദേശം പ്രതിദിനം അഞ്ചു ദശലക്ഷം ബാരലുകൾ (BPD) ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതായി വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. ഇതോടെ ഇന്ത്യ ആഗോളതലത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളുടെ പട്ടികയിലാണുള്ളത്. സമുദ്രത്തിൽ നിന്നുള്ള എണ്ണ ഉത്പ്പാദനം അടക്കമുള്ള പരീക്ഷണങ്ങളുമായി രാജ്യം മുന്നോട്ട് പോകാനൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *