അമ്മ തിരഞ്ഞെടുപ്പ്: കമൽ ഹാസനും ഐ.എം വിജയനും വോട്ടില്ല, അനധികൃത അംഗത്വത്തിലും കലഹം

കൊച്ചി: താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. അമ്മ അഡ്ഹോക്ക് സമിതി അനധികൃത അംഗത്വം നൽകിയ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. അൽത്താഫ് മനാഫ്, അമിത് ചക്കാലക്കൽ, വിവിയ ശാന്ത്, നീത പിള്ള എന്നിവർക്കാണ് അഡ്ഹോക്ക് സമിതി അംഗത്വം നൽകിയതായി തെളിഞ്ഞത്.

അംഗത്വം നൽകാൻ അഡ്ഹോക്ക് സമിതിക്ക് അധികാരമില്ല. അമ്മയിലെ ശക്തമായ ചേരിതിരിവും പരസ്പരമുള്ള പോർവിളിയും ശക്തമായതോടെ അനധികൃത അംഗത്വം സംബന്ധിച്ച വിവാദവും ചൂടുപിടിക്കും. ഓരോ വോട്ടും നിർണായകമായ സാഹചര്യത്തിൽ അധികാരമില്ലാത്ത സമിതി എന്തിനാണ് തിടുക്കം കാണിച്ചതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. 

അതേസമയം ഓണററി അംഗമായ കമൽഹാസന് വോട്ടില്ല. ഫുട്ബോൾ താരവും നടനുമായ ഐ.എം.വിജയൻ, സതീഷ് സത്യൻ എന്നിവരുടെ പേരും വോട്ടർപട്ടികയിലില്ല. ഇവരും ഓണററി അംഗങ്ങളാണ്. ഓണററി അംഗങ്ങൾക്കും ഓട്ടോവകാശം അമ്മ ഉറപ്പുവരുത്തുന്നുണ്ട് പിന്നെ എന്തുകൊണ്ടാണ് ഇവർ വോട്ടർ പട്ടികയിൽ സ്ഥാനം നേടാതെ പോയതെന്നത് ഗുരുതര ക്രമക്കേടിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

അമ്മയിലെ ശക്തമായ ചേരിതിരിവും പരസ്പരമുള്ള പോർവിളിയും ശക്തമായതോടെ അനധികൃത അംഗത്വം സംബന്ധിച്ച വിവാദവും ചൂടുപിടിക്കും. ഓരോ വോട്ടും നിർണായകമായ സാഹചര്യത്തിൽ അധികാരമില്ലാത്ത സമിതി എന്തിനാണ് തിടുക്കം കാണിച്ചതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. 

അതേസമയം ഓണററി അംഗമായ കമൽഹാസന് വോട്ടില്ല. ഫുട്ബോൾ താരവും നടനുമായ ഐ.എം.വിജയൻ, സതീഷ് സത്യൻ എന്നിവരുടെ പേരും വോട്ടർപട്ടികയിലില്ല. ഇരുവരും ഓണററി അംഗങ്ങളാണ്. ഓണററി അംഗങ്ങൾക്ക്‌ വോട്ടവകാശം ഇല്ലെന്ന സാങ്കേതികത്വമാണ് സമിതി പറയുന്നത്. എന്നാൽ അതേ അഡ്ഹോക്ക് സമിതി തന്നെയാണ് അനർഹമായി മറ്റു പലർക്കും അംഗത്വം നൽകിയതും. 

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ജഗദീഷ് പത്രിക പിൻവലിക്കുമെന്ന് ഉറപ്പായി. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന്  വൈകിട്ട് 3 മണിയോടെ അവസാനിക്കും. 4 മണിയോടെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. 

പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുൻ‌തൂക്കം. ദേവൻ,അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സരിക്കുന്ന മറ്റ്‌ രണ്ടുപേർ. പത്രിക നൽകിയെങ്കിലും ജഗദീഷിന് പുറമെ ,ജയൻ ചേർത്തലയും,രവീന്ദ്രനും പിന്മാറുമെന്നാണ് വിവരം. ഇത്തവണ വനിത പ്രസിഡൻറ് മതി എന്ന സംഘടനയിലെ പൊതുവികാരവും ശ്വേതയ്ക്ക് അനുകൂലമാണ്. വനിതാ പ്രസിഡൻറു വരട്ടെയെന്ന തരത്തിൽ പലരും അഭിപ്രായം പങ്കുവെച്ചിരുന്നു. ശ്വേത ജയിച്ചാൽ അമ്മയുടെ ആദ്യ വനിതാ പ്രസിഡൻറ് എന്ന പദവിയും ഇവരെ തേടിയെത്തും.

ഇതിനിടെ പത്രിക പിൻവലിച്ച രവീന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. 

ആരോപണ വിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതൽ താരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരിക്കും എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ബാബുരാജ്. ആരോപണ വിധേയരായ ആളുകൾ മത്സരിക്കുന്നുണ്ട് എങ്കിൽ അമ്മയിലെ അംഗങ്ങൾക്ക് അവരെ വോട്ട് ചെയ്ത് തോൽപ്പിക്കാൻ കഴിയുമെന്ന് നടൻ ദേവൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തെ മത്സരത്തിൽ നിന്നും പിന്മാറില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഓഗസ്റ്റ് 15നാണ് അമ്മ തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *