കൊച്ചി: ഒരാഴ്ചത്തെ വിലയിടിവിന് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. വിപണിയിൽ ഇന്നലെ 80 രൂപയുടെ നേരിയ കുറവ് ഉണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 1900 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരുന്നത്. ജൂലൈ 23 ന് സ്വർണവില 75000വും കടന്ന് സർവ്വകാല റെക്കോർഡിലെത്തിയിരുന്നു. ഇന്ന് 73,480 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ഗ്രാമിന് 9185 രൂപ വില നൽകേണ്ടി വരും.
ആഗസ്റ്റ് ഒന്നിലെ താരിഫ് സമയ പരിധി അവസാനിക്കുന്നത് വരെ സ്വര്‍ണ വില ഏകീകൃതമായി തുടര്‍ന്നേക്കും എന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് സ്വര്‍ണ വില വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73200 രൂപയായിരുന്നു വില. ജൂലൈ 18 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. എന്നാല്‍ ഇന്ന് പവന് 480 രൂപ കൂടിയതോടെ 73680 എന്ന നിലയിലാണ് വിപണി വില.