ബാങ്കിനേക്കാൾ ഉയർന്ന പലിശ, പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപിക്കാം

സ്ഥിര നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും മികച്ച വരുമാനവും ആഗ്രഹിക്കുന്നവർക്കുള്ള മികച്ചൊരു ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് എഫ്ഡികൾ. ബാങ്കുകളെക്കാൾ ഉയർന്ന പലിശ നിരക്ക് പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഏറ്റവും ഉചിതമാണ്. സർക്കാർ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കും.

എന്താണ് പോസ്റ്റ് ഓഫീസ് എഫ്ഡി?

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നും ഈ എഫ്ഡി അറിയപ്പെടുന്നു. സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി 4 കാലാവധികളിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. 1, 2, 3, 5 എന്നിങ്ങനെയാണ് പോസ്റ്റ് ഓപീസ് എഫ്ഡി കാലാവധികൾ. ഈ നാലു എഫ്ഡികളും 4 വ്യത്യസ്ത പലിശ നിരക്കുകൾ വാ​ഗ്ദാനം ചെയ്യുന്നു.

പോസ്റ്റ് ഓഫീസ് എഫ്ഡി പലിശ നിരക്ക്

1 വർഷത്തെ കാലാവധിയിൽ നിക്ഷേപിച്ചാൽ പലിശ നിരക്ക് 6.9% ലഭിക്കും. 2 വർഷത്തെ നിക്ഷേപത്തിന് 7.0 ശതമാനവും, 3 വർഷത്തെ നിക്ഷേപത്തിന് 7.1 ശതമാനവും പലിശ കിട്ടും. എന്നാൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ നിക്ഷേപകന് പ്രതിവർഷം 7.5% എന്ന ഉയർന്ന വരുമാനം ലഭിക്കും.

പോസ്റ്റ് ഓഫീസ് എഫ്ഡി അക്കൗണ്ട് എങ്ങനെ തുറക്കാം?

18 വയസ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരൻമാർക്കും ഈ എഫ്ഡിയിൽ നിക്ഷേപിക്കാം. ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഓഫ്‌ലൈനായും ഓൺലൈനായും പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തിയും എഫ്ഡി അക്കൗണ്ട് തുറക്കാം.

5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ മൂന്ന് വര്‍ഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന തുക 6,17,538 രൂപയായിരിക്കും. ഇവിടെ മൂന്ന് വര്‍ഷത്തേക്ക് 7.1 ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 1,17,538 രൂപയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *