5,000 രൂപ നിക്ഷേപിച്ച് മൂന്നര കോടി നേടിയെടുക്കാം, ഈ രീതിയിൽ നിക്ഷേപം തുടങ്ങൂ

വാർധക്യ ജീവിതം ടെൻഷൻ രഹിതമാക്കാൻ നിക്ഷേപങ്ങൾ നേരത്തെ തുടങ്ങണം. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും വലിയൊരു സമ്പാദ്യം ഭാവിയിൽ കെട്ടിപ്പടുക്കാനാകും. ചെറുപ്രായത്തിൽതന്നെ സമ്പാദ്യ ശീലം വളർത്തിയെടുക്കുന്നത് ഭാവി ജീവിതം ശോഭനമാക്കും. റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് മൂച്വൽ ഫണ്ടുകൾ മികച്ചതാണ്. ദീർഘകാല നിക്ഷേപങ്ങളിലൂടെ മൂച്വൽ ഫണ്ടിലെ എസ്ഐപിയിലൂടെ കോടികൾ വരെ സമ്പാദിക്കാൻ സാധിക്കും.

ഓഹരി വിപണിയിൽ നേരിട്ട് ഇടപെടാൻ താത്പര്യമില്ലാത്തവർക്കും, ദീർഘ കാലയളവിൽ വലിയൊരു സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് എസ്‌ഐപി അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയാണ്.

ചിട്ടയായ നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താന്‍ എസ്ഐപി നിങ്ങളെ സഹായിക്കുന്നു. കേവലം 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് എത്ര തുക വേണം, എത്ര കാലം നിക്ഷേപിക്കണം എന്നൊക്കെ നിങ്ങൾക്ക് തീരുമാനിക്കാം. എസ്ഐപിയിലൂടെ പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ ഒരു കോടിയിലധികം സമാഹരിക്കാൻ സാധിക്കും. പലിശക്കു പുറമേ കൂട്ടുപലിശയുടെ നേട്ടവും ലഭിക്കും. അതിനാൽ കൃത്യമായി നിക്ഷേപിച്ചാൽ നിക്ഷേപത്തേക്കാൾ മൂന്നിരട്ടി പലിശ വരുമാനം ഉറപ്പാക്കാൻ സാധിക്കും.

3.5 കോടി നേടാൻ എങ്ങനെ നിക്ഷേപിക്കണം?

കോടിപതിയാകാൻ 30 വയസിൽ നിക്ഷേപം തുടങ്ങി 60 വയസുവരെ തുടരുകയും വേണം. അതായത് 30 വർഷം വരെ എല്ലാ മാസവും 5,000 രൂപ തുടർച്ചയായി നിക്ഷേപിക്കുക. അപ്പോൾ 30 വർഷം കൊണ്ട് നിങ്ങൾ നിക്ഷേപിക്കുന്ന മൊത്തം തുക 18 ലക്ഷം രൂപയായിരിക്കും. എസ്ഐപിയുടെ ശരാശരി വാർഷിക വരുമാനം 15 ശതമാനമാണെങ്കിൽ 30 വർഷം പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന കോർപ്പസ് ഏകദേശം 3.5 കോടി രൂപയായിരിക്കും. കൂട്ടുപലിശയുടെ നേട്ടമാണ് ഇത്രയും വലിയൊരു തുക നിങ്ങൾക്ക് നൽകുന്നത്.

എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി നിങ്ങള്‍ക്ക് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഏതെല്ലാമാണെന്ന് മനസിലാക്കി വയ്ക്കണം. അനുയോജ്യമായ എസ്‌ഐപി സ്‌കീം തിരഞ്ഞെടുത്തതിന് ശേഷം, നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക, തീയതി എന്നിങ്ങനെയുള്ള കാര്യങ്ങളും തീരുമാനിക്കുക. ഒരു ലക്ഷ്യം നിശ്ചയിക്കുക. ആ ലക്ഷ്യത്തിലെത്തുന്നതു വരെ മാത്രം നിക്ഷേപം തുടരുക.

Leave a Reply

Your email address will not be published. Required fields are marked *