കോട്ടയം: വൈക്കം കാട്ടിക്കുന്നിൽ വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി. വള്ളത്തിൽ മുപ്പതോളം പേർ ഉണ്ടായിരുന്നതായി സംശയം. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. പരിക്കേറ്റവരെ വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരച്ചിൽ തുടരുന്നു.
ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. കരയ്ക്ക് വളരെ അടുത്തായിട്ടാണ് വള്ളം മറിഞ്ഞിരിക്കുന്നത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.









