സ്വർണ വില റെക്കോർഡ് ഉയരങ്ങളിലേക്ക്; പവന് മുക്കാൽ ലക്ഷം

കൊച്ചി: കേരളത്തിൽ റെക്കോർഡ് ഇട്ട് സ്വർണ്ണ വിലയിൽ വൻ കുതിപ്പ്. പവന് 75000 രൂപ എന്ന ചരിത്രത്തിലെ ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് കേരള സ്വർണ്ണ വിപണി. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം. എന്നാൽ നാളെ വില കുറയുമെന്നാണ് സൂചന. രാജ്യാന്തര വിപണിയിൽ ഉയർന്ന നിരക്കിൽ നിന്നും അല്പം താഴാൻ തുടങ്ങിയതാണ് നാളെ വില കുറയും എന്ന പ്രതീക്ഷയ്ക്ക് കാരണമാകുന്നത്.

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 3435 ഡോളറിൽ എത്തിയശേഷം 3425 ലേക്ക് താഴ്ന്നിട്ടുണ്ട്. ഡോളർ സൂചിക 97 നിൽക്കുന്നതും സ്വർണ്ണവില കൂടാൻ കാരണമായിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 8641 ആയിട്ടുണ്ട്. കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻവില ആണ് ഇന്നത്തേത്. 75040 രൂപയാണ് പുതിയ നിരക്ക്.

22 കാരറ്റ് ഗ്രാമിന് 95 രൂപ വർദ്ധിച്ച് 9380 രൂപയായി. പവൻ 760 രൂപ വർധിച്ചു 18 കാരറ്റ് ഗ്രാമിന് 1695 രൂപയായി. 14 കാരറ്റ് ഗ്രാമിന് 5,095 രൂപ. ഒൻപത് ഗ്രാമിന് 3560 രൂപ എന്നിങ്ങനെയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ വില.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻവില 22,000 രൂപ ആയിരുന്നു. നിരക്കിൽ 3000 രൂപയിൽ കൂടുതൽ വർധിച്ചിട്ടുണ്ട്. അമേരിക്കയും ജപ്പാനും തമ്മിൽ ഉണ്ടാക്കിയ വ്യാപാരകരാർ ആണ് വരും ദിവസങ്ങളിൽ സ്വർണ വില കുറയും എന്ന് പറയാൻ കാരണം.

സ്വര്‍ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പുതിയ നീക്കം സ്വര്‍ണവിപണിക്ക് ഉണര്‍വേകുമെന്ന് വിലയിരുത്തല്‍. ഒമ്പത് കാരറ്റ് ആഭരണങ്ങള്‍ കൂടി ഇനി വിപണിയില്‍ നിറയാന്‍ പോകുന്നു എന്നാണ് റിപ്പോർട്ട്. ഒൻപതു കാരറ്റ് പരിശുദ്ധിയിലുള്ള ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് (ബിഐഎസ്).

വലിയ വില കൊടുത്ത് സ്വര്‍ണം വാങ്ങേണ്ട സാഹചര്യം ഇപ്പോഴില്ല എന്നതാണ് പുതിയ മാറ്റം. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ വിപണിയില്‍ കിട്ടും. ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയതിലൂടെ ഈ കാരറ്റിലെ ആഭരണങ്ങള്‍ക്ക് വിശ്വാസ്യതയേറി. ഉപഭോക്താക്കള്‍ക്കും വില്‍ക്കുന്നവര്‍ക്കും നേട്ടമാണിതെന്ന് ഇന്ത്യന്‍ ബുള്ളിയന്‍ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ (ഐബിജെഎ) സെക്രട്ടറി സുരേന്ദ്ര മേത്ത അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *