ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ 35 ദിവസം പ്രായമുള്ള ഒരു കുഞ്ഞ് കടുത്ത പോഷകാഹാരക്കുറവ് മൂലം മരിച്ചതായി റിപ്പോർട്ടുണ്ട്.
ഗാസ: ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു, ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഫയിലെ സഹായ വിതരണ കേന്ദ്രങ്ങൾക്ക് സമീപം കൊല്ലപ്പെട്ട 38 പേർ ഉൾപ്പെടുന്നുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ 35 ദിവസം പ്രായമുള്ള ഒരു കുഞ്ഞ് കടുത്ത പോഷകാഹാരക്കുറവ് മൂലം മരിച്ചതായി റിപ്പോർട്ടുണ്ട്.
അമേരിക്കയുടെ നികുതിദായകർ നൽകുന്ന കോടിക്കണക്കിന് ആയുധങ്ങളുടെയും സഹായങ്ങളുടെയും പിന്തുണയോടെ, ഗാസയിൽ ഇസ്രായേൽ ആളുകളെ ബലമായി പട്ടിണികിടത്തി കൊല്ലുകയാണെന്ന് അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
അതേസമയം, യുദ്ധക്കെടുതി നേരിടുന്ന ഗാസയിൽ ,ഹമാസ് നിലവിൽ തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്ന് ഇസ്രായേൽ സർക്കാർ കടുത്ത ആഭ്യന്തര സമ്മർദ്ദം നേരിടുന്നുണ്ട്. അധിനിവേശ പ്രദേശത്തുടനീളം ആക്രമണങ്ങൾ തുടർച്ചയായി തുടരുന്നതിനാൽ ഇസ്രായേലിന്റെ ആക്രമണത്തിൽ അവർ മരിക്കാനിടയുണ്ട്.
ഗാസയിലെ മാരകമായ അധിനിവേശം അവസാനിപ്പിക്കുന്നതിനും ഗാസയിൽ അവശേഷിക്കുന്ന 50 തടവുകാരെ തിരികെ കൊണ്ടുവരുന്നതിനുമുള്ള ഒരു കരാറിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടുകൊണ്ട് പതിനായിരക്കണക്കിന് ആളുകൾ ടെൽ അവീവിൽ മാർച്ച് നടത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഗാസയിലെ ഇസ്രായേൽ അധിനിവേശത്തിൽ 58,765 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 140,485 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.









