എ​യ​ർ ഇ​ന്ത്യ വി​മാ​ന​ദു​ര​ന്തം: യു​എ​സ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടി​നെ​തി​രേ എ​എ​ഐ​ബി

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​സ് മാ​ധ്യ​മ​മാ​യ ദി ​വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് ത​ള്ളി ഇ​ന്ത്യ. ഇ​ന്ത്യ​യി​ലെ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി) റി​പ്പോ​ർ​ട്ടി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത് സ്ഥി​രീ​ക​ര​ണ​മി​ല്ലാ​ത്ത റി​പ്പോ​ർ​ട്ട് ആ​ണെ​ന്ന് എ​എ​ഐ​ബി പ​റ​ഞ്ഞു. അ​പ​ക​ടം സം​ബ​ന്ധി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ഉ​ട​ൻ പു​റ​ത്തു​വ​രു​മെ​ന്നും ബ്യൂ​റോ അ​റി​യി​ച്ചു.

“അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന ചി​ല ഭാ​ഗ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​ത്ത​താ​ണ്. നി​ഗ​മ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ ആ​വ​ർ​ത്തി​ച്ച് ശ്ര​മി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത്ത​രം ന​ട​പ​ടി​ക​ൾ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണ്. പ്ര​ത്യേ​കി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ. അ​ന്വേ​ഷ​ണ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നു പൊ​തു​ജ​ന​ങ്ങ​ളോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു. എ​എ​ഐ​ബി​യു​ടെ അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ട​ൻ പു​റ​ത്തു​വ​രും’ എ​എ​ഐ​ബി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​തി​നു​ശേ​ഷം ക്യാ​പ്റ്റ​ൻ സു​മീ​ത് സ​ബ​ർ​വാ​ൾ ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചു​ക​ൾ ഓ​ഫ് ചെ​യ്ത​താ​യി ബ്ലാ​ക്ക് ബോ​ക്‌​സ് റെ​ക്കോ​ർ​ഡിം​ഗ് സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ലി​നെ ഉ​ദ്ധ​രി​ച്ച് വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ പ​റ​യു​ന്ന​ത്
വി​മാ​നം പ​റ​ത്ത​ലി​ൽ 15,638 മ​ണി​ക്കൂ​ർ പ​രി​ച​യ​മു​ള്ള 56കാ​ര​നാ​യ സ​ബ​ർ​വാ​ളും 3,403 മ​ണി​ക്കൂ​ർ പ​രി​ച​യ​മു​ള്ള 32കാ​ര​നാ​യ ഫ​സ്റ്റ് ഓ​ഫീ​സ​ർ ക്ലൈ​വ് കു​ന്ദ​റും ആ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റു​മാ​ർ. പ​റ​ന്നു​യ​ർ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചു​ക​ൾ “റ​ൺ’-​ൽ നി​ന്ന് “ക​ട്ട്ഓ​ഫ്’-​ലേ​ക്ക് മാ​റ്റി​യ​തെ​ന്താ​ണെ​ന്ന പൈ​ല​റ്റു​മാ​രു​ടെ സം​ഭാ​ഷ​ണം വോ​യി​സ് റെ​ക്കോ​ർ​ഡ​ർ രേ​ഖ​പ്പെ​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ ഫ​സ്റ്റ് ഓ​ഫീ​സ​ർ പ​രി​ഭ്രാ​ന്ത​നാ​യെ​ന്നും അ​തേ​സ​മ​യം ക്യാ​പ്റ്റ​ൻ ശാ​ന്ത​നാ​യി കാ​ണ​പ്പെ​ട്ടെ​ന്നു​മാ​ണ് വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ടി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി ത​ക​രു​ക​യാ​യി​രു​ന്നു. ദു​ര​ന്ത​ത്തി​ൽ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 241 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​പ​ക​ട​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ 260 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *