യുഎസ് അ​ലാ​സ്ക​യി​ലെ ഭൂ​ക​മ്പം :വരാനിരിക്കുന്ന സു​നാ​മിയ്ക്ക് മുന്നോടിയോ ???? റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 തീ​വ്ര​ത

അലാസ്ക: അമേരിക്കയുടെ അ​ലാ​സ്ക തീ​ര​ത്ത് ശ​ക്ത​മാ​യി അനുഭവപ്പെട്ട ഭൂകമ്പം സുനാമിക്ക് മുന്നോടിയെന്നു സൂചന. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പം ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യിരുന്നു. ഭൂകമ്പത്തെത്തുടർന്ന് അ​ലാ​സ്ക​യു​ടെ തീ​ര​പ്രദേശ​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ലാ​സ്ക തീ​ര​ത്ത് 700 മൈ​ൽ ചു​റ്റ​ള​വി​ലാണ് സു​നാ​മി മു​ന്ന​റി​യി​പ്പ്. പ്രദേശവാസികളോട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും സു​ര​ക്ഷാ നി​ർ​ദേശ​ങ്ങ​ൾ പാ​ലി​ക്കാ​നും അ​ധി​കൃ​ത​ർ നിർദേശിച്ചു.

അ​ലാ​സ്ക ഉ​പ​ദ്വീ​പി​ന്‍റെ ​ഭാ​ഗമായ പോ​പ്പോ​ഫ് ദ്വീ​പി​ലെ സാ​ൻ​ഡ് പോ​യി​ന്‍റിനു സ​മീ​പമാണ് പ്രഭവകേന്ദ്രമെന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (യു​എ​സ്ജി​എ​സ്) റി​പ്പോ​ർ​ട്ട് ചെ​യ്തു. ശക്ത​മാ​യ ഭൂ​ക​മ്പം ഉ​ണ്ടാ​യ​തി​നാ​ൽ പത്തു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നാ​ശം ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എന്നാൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ കനത്തജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ രക്ഷാസേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

ഭൂചലനത്തിൽ വാഹനങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങുന്നതിന്‍റെയും പരിഭ്രാന്തരായ ആളുകൾ താമസസ്ഥലത്തുനിന്ന് പുറത്തേക്കോടുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ​സ​ഫി​ക്, വ​ട​ക്കേ അ​മേ​രി​ക്ക പ്ലേ​റ്റു​ക​ൾ​ക്കി​ട​യി​ലു​ള്ള സ​ബ്ഡ​ക്ഷ​ൻ സോ​ൺ ഇന്‍റ​ർ​ഫേ​സി​ലോ അ​തി​ന​ടു​ത്തോ ഉ​ണ്ടാ​യ ത്ര​സ്റ്റ് ഫോ​ൾ​ട്ടി​ന്‍റെ ഫ​ല​മാ​യാ​ണ് ഭൂകന്പം ഉണ്ടായതെന്ന് യു​എ​സ്ജി​എ​സ് പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *