ഐഎസ്എല്ലിന്റെ ഭാവിയെന്ത്? പ്രതീക്ഷയോടെ കാൽപന്ത് ആരാധകർ, സാധ്യകളിങ്ങനെ…

ന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റിയെന്ന വാർത്ത ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ നിരാശയുണ്ടാക്കിയതാണ്. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട ഇത്തവണത്തെ സീസണ്‍ സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്.

റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പുകാർ. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇത്തവണത്തെ സീസണ്‍ മാറ്റിവെയ്ക്കാനുള്ള തീരുമാനം വരുന്നത്.

കരാര്‍ പുതുക്കാതെ ഐഎസ്എല്‍ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. എന്നാല്‍, എഫ്എസ്ഡിഎല്‍ ഇതുസംബന്ധിച്ച് ഫെഡറേഷനുമായി ഇതുവരെ യാതൊരു തരത്തിലുമുള്ള ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.

ഫെഡറേഷനും എഫ്എസ്ഡിഎലുമായുള്ള കരാര്‍ ഡിസംബർ എട്ടുവരെയാണ്. കരാർ പുതുക്കുന്നതു വരെ മറ്റ് നീക്കങ്ങളൊന്നും നടക്കില്ല. കരാറനുസരിച്ച് എഫ്എസ്ഡിഎല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെയുള്ള വാണിജ്യ അവകാശങ്ങള്‍ ഉൾപ്പെടെയുള്ളവ എഫ്എസ്ഡിഎല്ലിന് ലഭിക്കും.

ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശവും കരാര്‍ പുതുക്കുന്നതിന് തടസമായി. ഇതോടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2025-26 സീസണിനായുള്ള വാര്‍ഷിക കലണ്ടറില്‍ നിന്ന് ഐഎസ്എല്ലിനെ ഒഴിവാക്കിയിരുന്നു.

ഐ ഐ എഫ് എഫിന്റെ കരട് ഭരണഘടനയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ സുപ്രീം കോടതി എം ആർ എയുടെ ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചിരുന്നു. നിലവിലുള്ള കരാറിന്റെ പുതുക്കൽ നിബന്ധനകൾ ചർച്ച ചെയ്യാൻ എഫ് എസ് ഡി എല്ലുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും കോടതി വിധി വന്നാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നുമാണ് നിലപാട്.രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിവിധ പ്രായക്കാര്‍ക്കുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളടക്കം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഐഎസ്എല്ലിനെ മത്സര കലണ്ടറില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നത് ശ്രദ്ധേയമാണ്. കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഹോള്‍ഡിങ് കമ്പനി രൂപവല്‍കരിച്ച് ഐഎസ്എല്‍ നടത്താനാണ് എഫ്എസ്ഡിഎലിന് താല്‍പര്യമെന്നും നേരത്ത തന്നെ ചില സൂചനയുണ്ടായിരുന്നു.

ഇതില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ക്ലബ്ബുകള്‍ക്കാവും. എഫ്എസ്ഡിഎലിന് 26 ശതമാനവും ഫെഡറേഷന് 14 ശതമാനവുമായിരിക്കും ഓഹരി പങ്കാളിത്തം. ക്ലബ്ബുകള്‍ക്കും എഫ്എസ്ഡിഎലിനും എഐഎഫ്എഫിനും ഉടമസ്ഥാവകാശമുള്ള വിധത്തില്‍ ഐഎസ്എലിന്റെ ഓഹരികള്‍ വീതിക്കാന്‍ ആലോചനയുണ്ട്.

ക്ലബ്ബുകള്‍ക്ക് കൂടുതല്‍ സംപ്രേഷണ വരുമാനം ലഭിക്കുന്ന തരത്തിലാകും ഇത് ക്രമീകരിക്കുക. ഇക്കാര്യത്തില്‍ ധാരണയായതിനു ശേഷം മതി പുതിയ സീസണ്‍ എന്നാണ് സംഘാടകരുടെ നിലപാട്.

നിലവിലെ എം ആർ എ കാലാവധി കഴിയുമ്പോഴേക്കും സീസൺ ഭൂരിഭാഗവും കഴിഞ്ഞിരിക്കും. കരാറിന്റെ സാധ്യതയെ കുറിച്ച് മാസങ്ങൾക്ക് മുൻപേ ചർച്ച തുടങ്ങിയെങ്കിലും അതിൽ തീരുമാനമായില്ല. വൈകിയവേളയിലും ഇക്കാര്യത്തിൽ ധാരണയായില്ലെങ്കിൽ സീസൺ ഫലപ്രദമായി ആസൂത്രണം ചെയ്യാനോ സംഘടിപ്പിക്കാനോ വാണിജ്യവത്കരിക്കാനോ കഴിയുന്നില്ലെന്ന് എഫ് എസ് ഡി എൽ ക്ലബുകളെ അഭിസംബോധന ചെയ്ത് അയച്ച കത്തിൽ വ്യക്തമാക്കി.

കരാർ സംബന്ധിച്ച അവ്യക്തത തുടരുന്നത് ക്ലബുകൾ പ്രീ സീസൺ വൈകിപ്പിക്കാനും ട്രാൻസ്ഫർ നിർത്തിവെക്കാനും കാരണമായി. ജൂലൈ 23 ന് തുടങ്ങുന്ന ഡ്യൂറണ്ട് കപ്പിൽ നിന്ന് ഏഴ് ഐ എസ് എൽ ടീമുകൾ ഇതിനകം പിൻമാറിയതും വലിയ തിരിച്ചടിയാണ്. 2010 ൽ ഒപ്പുവെച്ച കരാറിന്റെ കാലാവധി പതിനഞ്ച് വർഷമായിരുന്നു. ഇതിൽ എം ആർ എ ഇനക്കിൽ മാത്ര എഫ് എഡ് ഡി എല്ലിൽ നിന്ന് ഐ ഐഎഫ് എഫിന് അൻപത് കോടിയുടെ വാർഷിക ഗ്യാരണ്ടിയും ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *