“ഇമോഷണൽ ഈറ്റിങ്” എന്താണെന്നറിയാമോ..? നിങ്ങളതിന് അടിമയാണോ..?

നിങ്ങൾക്കു മാനസികസമ്മർദമുണ്ടോ..? അത്തരം അവസ്ഥകളിൽ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ..? നെഗറ്റീവ് ചിന്തകളും ഉത്കണ്ഠകളും അലട്ടുന്പോൾ ഭക്ഷണത്തിൽ അഭയം തേടുന്നുണ്ടെങ്കിൽ നിങ്ങൾ ഇ​മോ​ഷ​ണ​ല്‍ ഈ​റ്റി​ങ് അ​ഥ​വാ സ്ട്രെ​സ് ഈ​റ്റി​ങ് എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുകയും വിവിധയിനം ഭക്ഷണങ്ങളിൽ അഭയം തേടുകയും ചെയ്യുന്നവരുടെ എണ്ണം പുതുതലമുറയിൽ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്തരക്കാരെ കാത്തിരിക്കുന്നതു വിവിധ ആരോഗ്യപ്രശ്നങ്ങളാണ്. ഭ​ക്ഷ​ണം ക​ഴി​ക്കൽ വർധിക്കുകയും വിവിധയിനം ഭക്ഷണത്തോടുള്ള ആ​ഭി​മു​ഖ്യം കൂ​ടു​ക​യും ചെയ്യും. ഇത് വണ്ണം വയ്ക്കാനിടയാക്കുന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ സം​തൃ​പ്തി അ​നു​ഭ​വ​പ്പെ​ടാ​ൻ മ​സ്തി​ഷ്കം ന​ല്‍​കു​ന്ന സി​ഗ്ന​ല്‍, സ​മ്മ​ര്‍​ദം കൂ​ടുന്പോൾ ത​ടസപ്പെടുകയും അതുമൂലം അളവിൽക്കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കുന്നുവെന്ന് മെഡിക്കൽ ഗവേഷകർ പറയുന്നു.

മാനസികപ്രയാസങ്ങൾ നേരിടുന്ന സമയത്ത് ഭക്ഷണത്തെ കൂട്ടുപിടിച്ചുതുടങ്ങിയാൽ ശരീരഭാരം വർധിക്കുക മാത്രമല്ല, മാ​ന​സി​കാ​വ​സ്ഥ കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കുകയും ചെയ്യും. സ​മ്മ​ര്‍​ദം കൂ​ടു​മ്പോ​ള്‍ അ​ഡ്രി​ന​ല്‍ ഗ്ലാ​ൻ​ഡ് ഗ്ലൂ​ക്കോ​കോ​ര്‍​ട്ടി​സൈ​ഡ്സ് എ​ന്ന ഹോ​ര്‍​മോ​ണ്‍ പു​റ​പ്പെ​ടു​വി​ക്കു​ക​യും ഇ​ത് വി​ശ​പ്പ് വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെന്നു വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. ഇ​മോ​ഷ​ണ​ല്‍ ഈ​റ്റി​ങ് വി​ഷാ​ദരോഗത്തിലേക്കു ത​ള്ളി​വി​ടും.

നിങ്ങൾ ഈ ​അ​വ​സ്ഥ​യി​ലൂ​ടെ കടന്നുപോകുകയാണെങ്കിൽ ഉടനെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *