പാലക്കാട് : പൊൽപ്പുള്ളി അത്തിക്കോട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ചു .കുട്ടികൾ അടക്കം നാലുപേർക്ക് പരിക്ക്. പാലക്കാട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ എൽസി മാർട്ടിനും കുടുംബത്തിനുമാണ് പരിക്കേറ്റത്.പുൽപ്പള്ളി കൈപ്പക്കോട് സ്വദേശികളാണ് .
എൽസിയുടെ മക്കളായ എമലീന മരിയ മാർട്ടിൽ (4), ആൽഫ്രഡ് മാർട്ടിൻ (6) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.