നിയോമിന് ഇൻസ്റ്റഗ്രാം പേജ്; അത് വ്യാജനെന്നു ദിയയും അശ്വിനും

തിരുവനന്തപുരം :വെറും ആറു ദിവസം മാത്രം പ്രായമുള്ള താങ്കളുടെ കുഞ്ഞു നിയോമിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം പേജ് വ്യാജനെന്നു ദിയയും അശ്വിനും പറഞ്ഞു. ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണക്ക് കുഞ്ഞു പിറന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായി തുടരുന്നതിനിടെ ആണ് പുതിയ വാർത്ത.

നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ നിയോമിന്റെ പേരിൽ ഒരു പ്രൊഫൈലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ പ്രൊഫൈൽ മറ്റാരോ ഉണ്ടാക്കിയത് എന്നാണ് ദിയയും അശ്വിനും പറയുന്നത്.
ഞങ്ങളുടെ മകന്റെ പേരിൽ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജുകളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും കണ്ടാൽ അത് സത്യമാണെന്ന് കരുതരുത്. ഭാവിയിൽ എപ്പോഴെങ്കിലും അവന്റെ പേരിൽ പേജ് തുടങ്ങുകയാണെങ്കിൽ അക്കാര്യം എന്റെ ഇൻസ്റ്റഗ്രാമിലൂടെത്തന്നെ അറിയിക്കുന്നതായിരിക്കും-എന്ന് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *