പൂക്കോട് റാഗിംഗ് കേസ് :സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ നഷ്ടപരിഹാരമായ 7 ലക്ഷം രൂപ കെട്ടിവെച്ചതായി സർക്കാർ

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ കുടുംബത്തിന്റെ നഷ്ടപരിഹാരമായ 7 ലക്ഷം രൂപ കെട്ടിവെച്ചതായി സർക്കാർ . കേന്ദ്ര മനുഷ്യാവകാശ കമ്മീഷനാണ്‌ ഉത്തരവിട്ടത്. നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ചു. ജൂലൈ നാലിന് പണം ഏൽപ്പിച്ചതായി സർക്കാർ തന്നെ ‍ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
നിലവിൽ സിദ്ധാർഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്ന സർക്കാർ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്. തുക ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവെച്ച ശേഷം ഹർജി വാദത്തിന് എടുക്കാം എന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്.
സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായത് പൂക്കോട് ക്യാമ്പസിൽ വച്ചാണ്. ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ 19 വിദ്യാർത്ഥികൾ പ്രതികളാണ്. സിബിഐ കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *