തിരുവനന്തപുരം :കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഹർനഗറിലെ കോർട്ടേഴ്സിലെ അടുക്കളയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. 2021 മുതൽ ബിജു മന്ത്രിയുടെ ഓഫീസിൽ അസിസ്റ്റന്റായി ജോലിചെയ്തു വരികയായിരുന്നു .
ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ മന്ത്രിയുടെ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു.









