ബം​ഗ്ലാ​ദേ​ശ് ക​ലാ​പം: ഷേ​ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യാൻ കോടതി; വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങൾ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യാനുള്ള നടപടികൾ ആരംഭിച്ചു. ഓ​ഗ​സ്റ്റ് മൂ​ന്നി​നു വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​നാണു പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ൽ കോടതിയുടെ തീ​രു​മാനം. കൂ​ട്ട​ക്കൊ​ല, പീ​ഡ​നം ഉൾപ്പെടെ അ​ഞ്ച് കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് മുൻ പ്രധാനമന്ത്രിക്കെതിരേ കേസ് എ​ടു​ത്തി​ട്ടു​ള്ള​ത്.

ഹ​സീ​ന​യു​ടെ അ​ഭാ​വ​ത്തി​ലും വി​ചാ​ര​ണ ന​ട​ത്താ​നാ​ണ് ദി ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക്രൈം ട്രൈ​ബ്യൂ​ണ​ൽ ഓ​ഫ് ബം​ഗ്ല​ദേ​ശി​ന്‍റെ തീ​രു​മാ​നം. വ​ധ​ശി​ക്ഷ​വ​രെ കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്മാ​ൻ ഖാ​ൻ ക​മ​ൽ, പോ​ലീ​സ് ഐ​ജി ചൗ​ധ​രി അ​ബ്ദു​ള്ള അ​ൽ മാ​മു​ൻ എ​ന്നി​വ​രെ​യും വി​ചാ​ര​ണ ചെ​യ്യും. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ 15 മു​ത​ൽ ഓ​ഗ​സ്റ്റ് 15 വ​രെ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് ഹ​സീ​ന ബം​ഗ്ലാ​ദേ​ശ് വി​ട്ട​ത്.

കു​റ്റ​പ​ത്രം ത​ള്ള​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ ശേ​ഷ​മാ​ണ് ജ​സ്റ്റീ​സ് എം.​ഡി. ഗോ​ലം മോ​ർ​ട്ടു​സ മൊ​സും​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം​ ട്രൈ​ബ്യൂ​ണ​ൽ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. മേ​യ് 12ന് ​ആ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കേ​സി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *