ഗുവാഹത്തി: അസമിൽ നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അവിവാഹിതയായ അമ്മ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. 50,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്.
ശിവസാഗർ സിവിൽ ആശുപത്രിയിൽ അടുത്തിടെ പ്രസവിച്ച 22കാരിയാണ് കുഞ്ഞിനെ വിറ്റത്. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.