തലശ്ശേരി :ഉളിയിൽ പഠികച്ചാൽ ഷാഹദാ മൻസിലിൽ ഹദീജ (28 )യെ കൊലപ്പെടുത്തിയ കേസിലാണ് വിധി.ഖദീജയുടെ സഹോദരങ്ങളായ കെഎൻ ഇസ്മായിൽ, കെഎൻ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.അന്തിമ വാദത്തിൽ ഖദീജയുടെ ദുരഭിമാനക്കൊല അല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ ഇത് ദുരഭിമാനക്കൊല ആണെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ആദ്യവിവാഹം ഒഴിവാക്കി വീണ്ടും വിവാഹം കഴിക്കുന്നതിനുള്ള വിരോധം കാരണം സഹോദരന്മാർ ഉൾപ്പെടെയുള്ളവർ യുവതിയെ കൊലപ്പെടുത്തുകയും രണ്ടാം ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ് .
ഫറോക്കിലെ കോടമ്പുഴ ഷാഹുൽ ഹമീദുമായി സ്നേഹത്തിലായ യുവതിയുടെ ബന്ധം ഒഴിവാക്കാൻ പറഞ്ഞെങ്കിലും പിന്മാറിയില്ല ഇതിനുള്ള വിരോധമാണ് കൊലയ്ക്ക് കാരണം 2012 ഡിസംബർ 12ന് ഉച്ചയ്ക്കാണ് സംഭവം.