രജിസ്ട്രാര്‍ക്കുള്ള ഇ- ഫയലുകള്‍ അനില്‍കുമാറിന് അയക്കരുതെന്ന് വി സി ;നിര്‍ദേശം കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ഡയറക്ടര്‍ക്ക്

തിരുവനന്തപുരം:കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലും രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറും തമ്മിലുള്ള പോര് മുറുകുന്നതിനിടയിൽ വി സിയുടെ വക പുതിയ നിർദേശമെത്തി. രജിസ്ട്രാര്‍ക്കുള്ള ഇ-ഫയലുകള്‍ അനില്‍കുമാറിന് അയക്കരുതെന്നാണ് പുതിയ നിര്‍ദേശം. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ഡയറക്ടര്‍ക്കാണ് വി സി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തിയപ്പോഴും രജിസ്ട്രാര്‍ വഴിയെത്തിയ ഫയലുകള്‍ വി സി സ്വീകരിച്ചിരുന്നില്ല. അതത് വകുപ്പുകളിലേക്ക് തിരിച്ചയച്ച് ജോയിന്റ് രജിസ്ട്രാര്‍ വഴി നേരിട്ട് അയച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.

നിലവിൽ കേരള സര്‍വകലാശാലയില്‍ എഐഎസ്എഫ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. സമരക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി .

Leave a Reply

Your email address will not be published. Required fields are marked *