ക്ലബ് ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ചെൽസിക്ക് എതിരാളി പി എസ് ജി

യൽ മഡ്രിഡിനെ തോൽപ്പിച്ച് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ. സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് റയലിനെ തോൽപ്പിച്ചത്. ഫാബിയൻ റൂസ് ഇരട്ട ഗോൾ നേടി. ആറാമത്തെ മിനിറ്റിലും ഇരുപത്തിനാലാമത്തെ മിനിറ്റിലും വലകുലുക്കിയ റൂസാണ് മത്സരത്തിന്റെ ഗതിമാറ്റിയത്. ഒസുമാനെ ഡെമ്പലെ ഗോൺസാലെ റാമോസ്‌ എന്നിവരും ഓരോ ഗോൾ വീതം നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയെ നേരിടും.

ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പിഎസ്ജി ആദ്യമായിട്ടാണ് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. സീസണിൽ അഞ്ചാം കിരീടമാണ് ലൂയി എൻ റീക്കെയുടെ ടീം ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് ലീഗിന് പുറമെ ഫ്രഞ്ച് ലീഗ് വൺ, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നിവ പിഎസ്ജി നേടിയിരുന്നു.

ബ്രസീലിയന്‍ ക്ലബ് ഫ്ലൂമിനെന്‍സിനെ തകര്‍ത്താണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശം. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ജയം.ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ജാവോ പെഡ്രോയുടെ മിന്നും പ്രകടനമാണ് ഇംഗ്ലീഷ് വമ്പന്മാര്‍ക്ക് ജയമൊരുക്കിയത്. പെഡ്രോ ഇരട്ടഗോളുകള്‍ നേടി. ചാമ്പ്യൻഷിപ്പിൽ അവശേഷിച്ച യൂറോപ്പിനുപുറത്തുള്ള ഏക ടീമായിരുന്നു ഫ്ലൂമിനെൻസ്.

Leave a Reply

Your email address will not be published. Required fields are marked *