വാരണാസിയിൽ ഗംഗ കരകവിഞ്ഞൊഴുകുന്നു, ഘട്ടുകളും റോഡുകളും വെള്ളത്തിനടിയിലായി

വാരണാസി :ഉത്തർപ്രദേശിലെ മൺസൂൺ ശക്തി പ്രാപിച്ചതോടെ പുണ്യനഗരമായ വാരണാസി തീരത്തെ വെള്ളത്തിനടിയിലാക്കി. ഇന്ന് രാവിലെ ഗംഗാ നദി അപകടനില കവിഞ്ഞു. ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലാവുകയും നഗരത്തിലെ പ്രശസ്തമായ ഘട്ടുകൾ ഒന്നൊന്നായി മുങ്ങുകയും ചെയ്തു

നദീതീരത്തെ പടികൾ മുഴുവൻ വെള്ളത്തിനടിയിലായി .നിലവിൽ വാരണാസിയിലെ 85 ഘാട്ടുകലും വെള്ളത്തിൽ മുങ്ങിയ സ്ഥിതിയിലാണ് . ഗംഗാ ആരതി കാണാനും ബോട്ടുകൾ പ്രവർത്തിപ്പിക്കാനും ബുദ്ധിമുട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു.മണികർണിക ഘട്ടിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചതു . സമീപത്തുള്ള ഒരു ക്ഷേത്രവും വെള്ളത്തിനടിയിലായി, തീർത്ഥാടകർക്കും താമസക്കാർക്കും കൂടുതൽ ദുരിതം ആയിരിക്കുകയാണ്. തുടർച്ചയായ മഴയുടെ സമ്മർദ്ദത്തിൽ ഗംഗ കരകവിഞ്ഞൊഴുകുന്നതിനാൽ, പ്രയാഗ്‌രാജിലെ രാം ഘട്ടിലും വെള്ളപ്പൊക്കമുണ്ടായി.

ജൂലൈ 8 നും 11 നും ഇടയിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ കനത്ത മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ, 7 മുതൽ 20 സെന്റീമീറ്റർ വരെ കനത്തതോ വളരെ ശക്തമായതോ ആയ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് IMD യുടെ പത്രക്കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *