സൂയിസൈഡ് പോയിന്റ് തകർന്നു വീണു; മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി

ധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകർന്നുവീണ് മൂന്ന് പേർ മരിച്ചു.അഞ്ചുപേരെ രക്ഷപ്പെടുത്തി. നിരവധി വാഹനങ്ങൾ മഹിസാഗർ നദിയിലേക്കു വീണു. പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് നാലുദശകം പഴക്കമുള്ള ഗംഭിറ പാലം. ഈ പാലം ‘സൂയിസൈഡ് പോയിന്റ്’ എന്ന പേരിൽ പ്രസിദ്ധമാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്‌ലേശ്വർ എന്നിവിടങ്ങളുമായുള്ള ബന്ധം താറുമാറായി.

ആറ് വാഹനങ്ങൾ നദിയിൽ വീണുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. രണ്ടു ട്രക്കും രണ്ട് വാനും നദിയിൽ വീണവയിൽ ഉൾപ്പെടുന്നു. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേന, പൊലീസ്, പ്രദേശത്തെ ജനങ്ങൾ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം നടക്കുമ്പോൾ പാലത്തിൽ കാര്യമായ ട്രാഫിക് ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1985 ൽ പണിത പാലം കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു എന്നാണ് അധികാരികൾ പറയുന്നത്. . അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേഷ് പട്ടേൽ പറഞ്ഞു. സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി വിശദമായി പരിശോധിച്ച് റിപ്പോർട്ട് സർപ്പിക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിർദേശം നൽകിക്കഴിഞ്ഞു. രണ്ടു തൂണുകൾക്കു നടുവിലുള്ള സ്ലാബ് ആണ് തകർന്നതെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.

900 മീറ്റർ നീളുമുള്ള പാലത്തിന് 23 തൂണുകളുണ്ട്. ഗുജറാത്തിന്റെ ആനന്ദ് – വഡോദര നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്.

Leave a Reply

Your email address will not be published. Required fields are marked *