തിരുവനന്തപുരം :രാജ്യത്തു അർധരാത്രി 12 മണി മുതൽ ദേശീയ പണിമുടക്ക് ആരംഭിച്ചു . 17 ആവശ്യങ്ങളുയർത്തി 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായാണ് അർധരാത്രി മുതൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചിയില്‍ സമരാനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു. ഇതോടെ ജീവനക്കാര്‍ പോലീസ് സഹായം ആവശ്യപ്പെട്ടു. അഞ്ച് മണിയ്ക്ക് കോഴിക്കോട്ടേക്ക് പോകേണ്ട ബസാണ് പണിമുടക്കിയത്. സമരത്തെ അനുകൂലിക്കാത്ത ആളാണെന്നും ബി എം എസ് പ്രവർത്തകൻ ആണെന്നും ഡ്രൈവർ വ്യക്തമാക്കിയെന്നാണ് വിവരം. എന്നാൽ ബസ് തടഞ്ഞുവെന്ന വാർത്ത സി ഐ ടി യു നിഷേധിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് തൊഴിലാളി സംഘടന വ്യക്തമാക്കി.കോഴിക്കോട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇന്നലെ സര്‍വീസ് തുടങ്ങിയ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നഗരത്തില്‍ ഏതാനും ഓട്ടോകളും സര്‍വീസ് നടത്തുന്നു.കൊല്ലത്ത് അമൃത ആശുപത്രിയിലേക്കുള്ള ബസ് സമരക്കാർ തടഞ്ഞു.കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങിയ ബസ്സാണ് പ്രവർത്തകർ തടഞ്ഞിട്ടിരിക്കുന്നത്
പുതിയ നാല് ലേബർ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് എന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്‌കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്.
ഇന്ന് ഡയസ്നോൺ ബാധകമാക്കി .പണിമുടക്കിനെ തുടർന്ന് സർവകലാശാല പരീക്ഷകൾ മാറ്റി. കേരള, എം ജി, കാലിക്കറ്റ് ,കണ്ണൂർ യൂണിവേഴ്സിറ്റികളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാൽ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി
ആശുപത്രി, മെഡിക്കൽ സ്റ്റോർ, ആംബുലൻസ്, മാധ്യമസ്ഥാപനം, പാൽ വിതരണം തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കി .റെയിൽവേ സ്റ്റേഷൻ ,വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം , മുൻകൂട്ടി നിശ്ചയിച്ച വിവാഹം എന്നിവയും പണിമുടക്കിൽ നിന്നും ഒഴിവാക്കി.
ഡയസ് നോൺ പ്രഖ്യാപിച്ചുവെങ്കിലും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കായി തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ സജീകരിച്ചിട്ടുണ്ട്.
ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് തടയാന്‍ സര്‍ക്കാരും കെഎസ്ആര്‍ടിസിയും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവില്ലെന്ന് ഇന്നലെ തന്നെ സർക്കുലർ ഇറക്കിയിരുന്നു.. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് സംസ്ഥാനത്ത് തൊഴിലാളികളും ജീവനക്കാരും പന്തംകൊളുത്തി പ്രകടനം നടത്തി. തിരുവനന്തപുരത്ത് രാവിലെ പ്രകടനം നടക്കും .രാജ് ഭവന് മുന്നിലെ പ്രകടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും