കടലൂർ :തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് ഉണ്ടായ അപടത്തിൽ ഡ്രൈവർ നിർബന്ധിച്ചതിനാൽ ഗേറ്റ് തുറന്നെന്നു ജീവനക്കാരൻ മൊഴി നൽകി .ഗേറ്റ് തുറന്ന ഉടൻ വളവിൽ അതിവേഗത്തിൽ വന്ന ട്രെയിൻ ബസിലേക്ക് പാഞ്ഞുകയക്കുകയായിരുന്നു.
ട്രെയിൻ സ്കൂൾ വാനിലിടിച്ച് വിദ്യാർഥികളായ നിമിലേഷ് (12), ചാരുമതി (16) എന്നിവർ സംഭസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടി കൂടി മരിച്ചു എന്നാണ് വിവരം . മൂന്നു കുട്ടികൾക്ക് ഗുരുതരമായ പരിക്കുണ്ട്. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിലിടിച്ചാണ് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വച്ചായിരുന്നു അപകടം.
ഗേറ്റ് കീപ്പർ ഉറങ്ങിപോയതിനാൽ ഗേറ്റ് അടക്കാൻ മറന്നതാണ് അപകടത്തിന് കാരണം എന്നാണ് ആദ്യം പുറത്തു വന്ന വിവരം . .സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തു.