കോട്ടയം പബ്ലിക് ലൈബ്രറിയിലെ അറുപത് വർഷത്തിലധികം പഴക്കമുള്ള പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നു

കോട്ടയം : പബ്ലിക് ലൈബ്രറിയിലെ അറുപത് വർഷത്തിലധികം പഴക്കമുള്ള പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇൻഡിക് ഡിജിറ്റൽ ആർകൈവ് ഡയറക്ടർ ഷിജു അലക്സിനു പുസ്തകം നൽകികൊണ്ട് ലൈബ്രറി പ്രസിഡന്റ്‌ എബ്രഹാം ഇട്ടിച്ചെറിയ നിർവഹിച്ചു.

അര നൂറ്റാണ്ടു മുതൽ ഒന്നര നൂറ്റാണ്ടു വരെ പഴക്കമുള്ള അനേകം അപൂർവഗ്രന്ഥങ്ങൾ പൊതു ജനങ്ങൾക്കു സൗജന്യമായി ലൈബ്രറി വെബ് സൈറ്റിൽ കൂടി ലഭ്യമാകും.

പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്ന ആദ്യത്തെ പബ്ലിക് ലൈബ്രറിയാണിത്.

പുസ്തകങ്ങൾ മാസികകൾ സ്മരണികകൾ എന്നിവയാണ് ഡിജിറ്റൈസ് ചെയ്യുന്നത്. ആറു മാസമെടുക്കും ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *