പഞ്ചാബ് :പഞ്ചാബിലെ സാഗ്രാൻ ഗ്രാമത്തിന് സമീപം മിനി ബസ് മറിഞ്ഞ് ഏഴ് പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
40 യാത്രക്കാരുമായി ഹാജിപൂരിൽ നിന്ന് ദസൂയയിലേക്ക് പോകുകയായിരുന്നു ബസ് . ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുകേരിയൻ കുൽവീന്ദർ സിംഗ് വിർക്ക് അറിയിച്ചു.
അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, സമഗ്രമായി അന്വേഷിക്കുമെന്നും പരിക്കേറ്റവരെ ദസുയയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിർക്ക് പറഞ്ഞു.