കോട്ടയം : മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാൻ ഇടയായ സംഭവത്തിലെ കുറ്റക്കാരായ ആരോഗ്യമന്ത്രി വീണാ ജോർജ്ജും മന്ത്രി വി.എൻ വാസവനും രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മെഡിക്കൽ കോളേജ് മാർച്ച് സംഘടിപ്പിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ മന്ത്രിമാർക്ക് ധാർമികമായി അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ അഭിപ്രായപ്പെട്ടു