സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു; കായിക മേള ഇനി സ്കൂ‌ൾ ഒളിമ്പിക്സ്

തിരുവനന്തപുരം : സ്കൂ‌ൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂ‌ൾ ഒളിമ്പിക്സ്’ എന്ന പേരിലായിരിക്കും തിരുവനന്തപുരത്തു നടത്തുക.

ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്‌കൂൾ മേള മലപ്പുറത്തും നടക്കും. 2025 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശൂർ ചാമ്പ്യന്മാരായത്.

Leave a Reply

Your email address will not be published. Required fields are marked *