പാലാ : എല്ലാ മാസവും ഒന്നാം തീയതി നടത്തപ്പെടുന്ന പാലാ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ പ്രഭാത കുർബാനയിലും ആരാധനയിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു.സിനിമ ചിത്രീകരണത്തിനായി പാലായിൽ എത്തിയപ്പോഴാണ് സുരേഷ് ഗോപി വെളുപ്പിനെ അഞ്ചര മുതൽ ആറര വരെയുള്ള കുർബാനയിൽ പങ്കെടുത്തത് .പാലാ ടൗണിൽ രാത്രി 9 മുതൽ വെളുപ്പിന് 5 വരെ നീണ്ടുനിന്ന ‘ഒറ്റക്കൊമ്പൻ ‘ സിനിമയുടെ ഷൂട്ടിംഗിനു ശേഷമാണ് സുരേഷ് ഗോപി മാതാവിൻ്റെ സന്നിധിയിലെത്തിയത്.