മെഡിക്കൽ കോളേജ് അപകടം : ജില്ലാ കളക്ടർ അന്വേഷിക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം : മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവം ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രക്ഷാപ്രവർത്തനം ഒട്ടും വൈകിയിട്ടില്ല.തകർന്നു വീണത് കാലപ്പഴക്കം ചെന്ന കെട്ടിടമാണ്.

അപകട വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കുവാൻ ഇവിടെ പ്രയാസമായിരുന്നു. എങ്കിലും എത്രയും വേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു . 2013ൽ ബലക്ഷയം കാട്ടി എക്സി.എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് പുതിയ ബിൽഡിംഗ് പണിയുവാൻ തുടങ്ങിയത് എന്ന് മന്ത്രി പറഞ്ഞു.

രോഗികളെ നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് സൂപ്രണ്ട് ഡോ. ജയകുമാർ പറഞ്ഞു. ഇന്നു രാത്രി തന്നെ പുതിയ കെട്ടിടത്തിലേക്ക് വാർഡ് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *