കോട്ടയം: മെഡിക്കൽ കോളേജിൽ പതിനാലാം വാർഡിന്റെ ഭാഗമായ ശോച്യാലയം ഇടിഞ്ഞു വീണ സംഭവത്തിൽ കെട്ടിടം പഴയതായിരുന്നെന്നും ഉപയോഗത്തിൽ ഉള്ളതല്ല എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കെട്ടിടത്തിന്റെ ആ ഭാഗത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നതിനാൽ പുതിയ ടോയ്ലറ്റ് കോമ്പ്ലെസ് പണിതിരുന്നെന്നും മന്ത്രി പറഞ്ഞു. പതിനാലാം വാർഡിനോട് ചേർന്നുള്ള ഭാഗമാണ് ഇന്ന് രാവിലെ ഇടിഞ്ഞു വീണത്.ഓർത്തോ വിഭാഗത്തിന്റെ വാർഡാണിത്.വാർഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞു വീണിരിക്കുന്നത്.രണ്ടു രോഗികൾക്ക് പരിക്ക്.കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്.ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്.
ഉപയോഗത്തിൽ ഇല്ലാതിരുന്ന കെട്ടിടമാണ് പൊളിഞ്ഞു വീണതെന്ന് മന്ത്രി വി.എൻ വാസവനും, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും പറഞ്ഞു. മന്ത്രി വി.എൻ വാസവനും, ആരോഗ്യ മന്ത്രി വീണ ജോർജും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്.
പത്താം വാർഡിൻ്റെ ശുചിമുറിയോട് ചേർന്നുള്ള പൊളിഞ്ഞ കെട്ടിടം നിലനിന്നിരുന്നതെന്നും , ഈ ഭാഗത്ത് നിന്നുള്ളവരാകണം അപകടത്തിൽപ്പെട്ടതെന്നും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാർ.
പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില ബലക്ഷയം കണ്ടെത്തിയിരുന്നതിനാൽ പൂർണമായും അടച്ചിട്ടിരുന്നതാണെന്നും സൂപ്രണ്ട്. അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ 14, 10 വാർഡിലുണ്ടായിരുന്ന 120 പേരിലധികം വരുന്ന രോഗികളെ സമീപത്തെ മറ്റ് വാർഡിലേക്ക് പൂർണമായും മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.
അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. അഗ്നിരക്ഷാ സേനയും, പോലീസും അടക്കമുള്ള സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ്. മൂന്ന്നിലയിലുള്ള പഴയ കെട്ടിടം ആയിരുന്നു ഇത്.
കെട്ടിടത്തിന്റെ മാറ്റി ഭാഗങ്ങളിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. തകർന്ന ഭാഗത്തുകൂടി തൊട്ടടുത്തുള്ള കഫേയിലേക്കു പോയവരാണ് അപകടത്തിൽ പെട്ടത്.കൈവരികളും ചുമരുകളും ഇടിഞ്ഞു താഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ജീവനക്കാർ തൊട്ടടുത്ത വാർഡുകളിലെ വസ്തുക്കൾ മാറ്റിക്കൊണ്ടിരിക്കുന്നു .