കോട്ടയം: മെഡിക്കൽ കോളേജിൽ വാർഡ് ഇടിഞ്ഞു വീണു. പതിനാലാം വാർഡ് ആണ് ഇടിഞ്ഞു വീണത്.ഓർത്തോ വിഭാഗത്തിന്റെ വാർഡാണിത്.വാർഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞു വീണിരിക്കുന്നത്.രണ്ടു രോഗികൾക്ക് പരിക്ക്.കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്.
കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ സ്ത്രീക്ക് അടക്കം രണ്ട് പേർക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം.ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇത്.ശോച്യാലയത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത് എന്നാണ് പ്രാഥമിക വിവരം .പരിക്കേറ്റവരിൽ ഒരു കുട്ടിയുമുണ്ട്.