തമിഴ്നാട് ശിവഗംഗയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ എസ്പിക്ക് സ്ഥലംമാറ്റം. അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. ശിവഗംഗ എസ്പി ആഷിഷ് റാവത്തിനെയാണ് സ്ഥലം മാറ്റിയത്. ആഷിഷ് റാവത്തിന് നിലവില്‍ മറ്റു ചുമതലകളൊന്നും നല്‍കിയിട്ടില്ല. രാമനാഥപുരം എസ്പിക്ക് ശിവഗംഗയുടെ അധികച്ചുമതല നല്കി.
ശിവഗംഗ ജില്ലയില്‍ മടപ്പുറം ഗ്രാമത്തിലെ അജിത് കുമാര്‍ (27) ആണ് കൊല്ലപ്പെട്ടത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞുവന്ന യുവതിയുടെ കാറില്‍നിന്ന് 10 പവന് സ്വര്‍ണം മോഷണം പോയെന്ന പരാതിയിലാണ് തിരുപ്പുവനത്തിനടുത്തുള്ള ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ചോദ്യംചെയ്യലിനിടെ അജിത്ത് ബോധരഹിതനായി വീഴുകയും മധുരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് പൊലീസ് പറയുന്നത്. കസ്റ്റഡി മരണമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ 5 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അജിത്തിന്റെ ശരീരത്തില്‍ മുപ്പതിലധികം പരുക്കുകളുണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉന്നയിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ നിരായുധനായ ആളെ എന്തിനാണ് ആക്രമിച്ചതെന്നായിരുന്നു കോടതി ചോദിച്ചത്. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നടന്ന 24 ലോക്കപ്പ് മരണങ്ങളെക്കുറിച്ചുള്ള വിശദീകരണവും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യന് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു.
മധുര സ്വദേശിയായ നികിതയാണ് സ്വര്‍ണം മോഷണം പോയതായി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അജിത്ത് ഉള്‍പ്പെടെ അഞ്ച് ക്ഷേത്രം ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിതിക അമ്പലത്തിലെത്തിയപ്പോള്‍ കാറ് പാര്‍ക്ക് ചെയ്യാനായി താക്കോല്‍ അജിത്തിനെ ഏല്‍പ്പിച്ചു. തിരികെ വന്ന് താക്കോലും വാങ്ങി അവര്‍ വീട്ടിലേക്ക് പോയി. പക്ഷേ വീട്ടെലെത്തിയപ്പോഴാണ് കാറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയത് ശ്രദ്ധയില്‍ പെട്ടതെന്ന് കാണിച്ച് ഇവര്‍ തിരുവാനപുരം പൊലീസില്‍ പരാതി നല്കി.
എന്നാല്‍ ചോദ്യം ചെയ്യലിനിടെ കാറോടിക്കാനറിയില്ലെന്ന് അജിത് പറഞ്ഞു. നികിതയില്‍ നിന്ന് വാങ്ങിയ താക്കോല്‍ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.. എങ്കിലും പൊലീസ് മുന്‍വിധിയോടെ അജിത്തിനെ അക്രമിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആദ്യ ദിവസം വിളിച്ചപ്പോള്‍ സ്റ്റഷനില്‍ പോയ ആളെ പിറ്റേ ദിവസം വീട്ടില്‍ നിന്ന് വലിച്ചിറക്കിയാണ് കൊണ്ടുപോയതെന്നും പോകും വഴി വാഹനത്തില്‍ വെച്ച് തന്നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നും കാണിച്ച് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
ഈ വിഷയത്തില്‍ രാഷ്ട്രീയ യുദ്ധവും മുറുകകയാണ്. ഡി എം കെ സര്‍ക്കാറിന്റെ കാലത്തുണ്ടായ മുഴുവന്‍ കസ്റ്റഡി മരണവും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കുകയാണ് സര്‍ക്കാര്‍.
ശിവഗംഗ കസ്റ്റഡി മരണത്തില്‍ അഞ്ച് പൊലീസുകാര്‍ അറസ്റ്റില്‍; അജിത്തിന്റെ മരണത്തില്‍ രാഷ്ട്രീയപ്പോര് കടുക്കുന്നു