സേലം : വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. മന്ത്രി ഐ. പെരിയസാമിയോടാണ് മുത്തുലക്ഷ്മി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വീരപ്പന്‍ വനം കൊള്ളക്കാരൻ അല്ലെന്നും വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകന്‍ ആയിരുന്നെന്നും മറ്റ് പലരുടെയും പേരില്‍ സ്മാരകങ്ങള്‍ ഉള്ളപ്പോള്‍ വീരപ്പനെ ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു.
2004ലാണ് പ്രത്യേക അന്വേഷണസംഘം വീരപ്പനെ വെടിവച്ച് കൊന്നത്.കുപ്രസിദ്ധ വനം കൊള്ളക്കാരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വീരപ്പന്റെ കുഴിമാടം കാണാന്‍ ദിവസവും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ആളുകൾ വീരപ്പനെ ഓർക്കുന്നെന്നും അതിനാൽ സ്മാരകം ഉടൻ പണിയണം എന്നാണ് മുത്തുലഷ്മിയുടെ ആവശ്യം .
വർഷങ്ങൾക്കു മുൻപ് ഗ്രാമസഭയുടെ പിന്തുണയോടെ വീരപ്പന് സ്മാരകം നിർമിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടിരുന്നു.എന്നാൽ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.