കണ്ണൂർ : വളപട്ടണം പുഴയിൽ ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടു. യുവാവിനെ കാണാനില്ല .തിരച്ചിൽ തുടരുകയാണ്.നിർമാണത്തൊഴിലാളിയായ പെരിയാട്ടടുക്കത്തെ രാജു (39 ) വിനെയാണ് കാണാതായത്. ഇയാൾക്കൊപ്പം ചാടിയ വീട്ടമ്മ നീന്തി രക്ഷപെട്ടു . ദേശീയപാതയിൽ വളപട്ടണം പാലത്തിനു മുകളിൽ നിന്നാണ് ഇരുവരും പുഴയിൽ ചാടിയത്.
വീട്ടമ്മയെവളപട്ടണം പുഴയോരത്ത് നാട്ടുകാർ കണ്ടെത്തിയിരുന്നു.തുടർന്ന് യുവതിയാണ് രാജുവിന്റെ കാര്യം പോലീസിനോട് പറഞ്ഞത്. പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി .കാസർഗോഡ് ബേക്കൽ പെരിയാട്ടടുക്കം 35 കാരിയാണ് വീട്ടമ്മ .വീട്ടമ്മയെ കാണാനില്ലെന്ന് ബേക്കൽ പോലീസിൽ നേരത്തെ പരാതി ലഭിച്ചിരുന്നു .