നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് :ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ന്നു നടന്ന കോർ കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്. നിലമ്പൂരിൽ വേണ്ടത്ര നിലയിലുള്ള പ്രകടനം കാഴ്ചവയ്ക്കാനായില്ല. ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്‌ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി.

ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നു പോകരുതെന്നും ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. നിയമസഭതിരഞ്ഞെടുപ്പിൽ സിപിഐഎം ജമാഅത്തെ ഇസ്ലാമി വിഷയം കൂടുതൽ ശക്തമാക്കും. ബിജെപി വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സിപിഐഎം കൊണ്ടുപോകും. ജമാഅത്തെ ഇസ്ലാമി – യുഡിഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചരണം നടത്തണമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *