സുരേഷ് ഗോപി പ്രധാന കഥാപാത്രമായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനയായ തപസ്യയും രംഗത്ത്. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെ ബാലിശമാണെന്നാണ് തപസ്യ പത്രകുറിപ്പില്‍ കുറ്റപ്പെടുത്തിയത്.
സെന്‍സര്‍ ബോര്‍ഡ് ബാലിശമായ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ല. സാഹിത്യമായാലും സിനിമയായാലും അവയുടെ ശീര്‍ഷകങ്ങളും കഥാപാത്രങ്ങളുടെ പേരുകളും നിശ്ചയിക്കാന്‍ സൃഷ്ടാക്കള്‍ക്കാണ് അവകാശം. പുരാണ കഥാപാത്രങ്ങളുടെ പേരുകള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഇടരുത് എന്ന് തീരുമാനിക്കാന്‍ ആവില്ല. ഭാരതത്തില്‍ ജാതിമത ഭേദമന്യേ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകള്‍ അടങ്ങിയ ശീര്‍ഷകങ്ങളുള്ള നിരവധി സിനിമകള്‍ ഇതിന് മുന്‍പും രാജ്യത്ത് ഇറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം ഒരു വിലക്ക് ഏര്‍പ്പെടുത്താനുള്ള സാഹചര്യം എന്താണെന്ന് സിബിഎഫ്‌സി വ്യക്തമാക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു.
ഈ നിലപാടില്‍ നിന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന് തപസ്യയുടെ ഭരണസമിതി കത്തും നല്‍കിയിട്ടുണ്ട്. ജെ എസ് കെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. നിര്‍മാതാക്കളുടെ സംഘടനയടക്കം ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.