കീവ്: റഷ്യന്‍ ആക്രമണത്തില്‍ യുക്രൈന്റെ എഫ്-16 വിമാനം തകര്‍ന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മ്മിത എഫ്-16 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്.എഫ്-16 വിമാനം തകര്‍ന്ന കാര്യം യുക്രൈന് സ്ഥിരീകരിച്ചു. യുക്രൈന്-റഷ്യ യുദ്ധത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് എഫ്-16 വിമാനം തകരുന്നത്.
477 ഡ്രോണുകളും 60 മിസൈലുകളുമുടക്കം യുക്രൈനില്‍ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന് പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും റഷ്യ അയച്ച മിസൈലുകളില്‍ ഭൂരിഭാഗവും യുക്രൈനിൽ പതിച്ചു എന്നാണ് റിപ്പോർട്ട്.