സൂംബ അടിച്ചേല്‍പ്പിക്കരുത്, കേരളത്തില്‍ പച്ചവെള്ളത്തിന് തീപിടിക്കുന്ന വര്‍ഗീയത: വി ഡി സതീശന്‍

സൂംബ അടിച്ചേല്‍പ്പിക്കരുതെന്നും എതിര്‍ക്കുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുവേണ്ടി ഇത്തരം വിഷയങ്ങള്‍ ഇട്ടുകൊടുക്കരുതെന്നും പച്ചവെളളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയുളള സ്ഥലമായി കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘വിവാദങ്ങളിലേക്ക് പോകേണ്ട കാര്യമില്ല. സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ ആരെങ്കിലും എതിര്‍പ്പ് പറഞ്ഞാല്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. ഇതൊന്നും ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല. ഇഷ്ടമുളളവര്‍ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവര്‍ ചെയ്യണ്ട. വ്യത്യസ്തമായ ഭാഷകളും വേഷവിധാനങ്ങളുമൊക്കെയുളള രാജ്യമാണ് നമ്മുടേത്. ആ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭംഗി. ഇത്തരം വിഷയങ്ങളില്‍ വിവാദങ്ങളിലേക്ക് പോകരുത്. വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുവേണ്ടി ഇത്തരം വിഷയങ്ങള്‍ നമ്മള്‍ ഇട്ടുകൊടുക്കരുത്.’- വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *