വീണ്ടും പുലിയിറങ്ങി ; വനം വകുപ്പ് കര്യകക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ

പെരിന്തൽമണ്ണ : മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി .നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ഇടക്കിടെ ജനവാസമേഖലയിൽ ഇറങ്ങുന്നുണ്ട് .വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായില്ല.

വനം വകുപ്പ് കര്യകക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ. നാട്ടുകാർ ഭീതിയിലാണ് .സംസ്ഥാനത്തു വനമേഖലയോടു ചേർന്ന ജനവാസ മേഖലയിൽ വന്യജീവി ശല്യം ഏറി വരുകയാണ്.ജനജീവിതം സുരക്ഷിതമാക്കാൻ സർക്കാർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം എന്നാണ് ആവശ്യം .

Leave a Reply

Your email address will not be published. Required fields are marked *